നവ്യ ഹരിദാസ് നാമ നിർദേശ പത്രിക സമർപ്പിച്ചു,
കെട്ടിയിറക്കിയ ആൾക്കൂട്ടം കൊണ്ട് വിജയിക്കാനാകില്ലെന്ന് നവ്യ ഹരിദാസ്.
സി.ഡി. സുനീഷ്.
വയനാട് ലോക സഭ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ് 12.45 ന് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.
കെട്ടിയിറക്കിയ ആൾക്കൂട്ടം കൊണ്ട് വിജയിക്കാനാകില്ലെന്ന് നവ്യ ഹരിദാസ്. എടഗുനി കോളനിയിലെ പൊലയൻ മൂപ്പൻ ആണ് സ്ഥാനാർത്ഥിക്ക് കെട്ടിവയ്ക്കാനുള്ള പണം നൽകിയത്.കോളനിവാസികളാണ് കെട്ടി വക്കാനുള്ള പണം സമാഹരിച്ചത്. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, എം.ടി രമേശ്, ടി.പി ജയചന്ദ്രൻ മാസ്റ്റർ, പ്രശാന്ത് മലവയൽ, അഡ്വ. പ്രകാശ് ബാബു തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.