മീശ' യുടെ ട്രെയിലര്‍ പുറത്തിറങ്ങി
- Posted on July 26, 2025
- News
- By Goutham prakash
- 52 Views

സി.ഡി. സുനീഷ്
എം. സി. ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച സസ്‌പെന്‍സ് ഡ്രാമ 'മീശ' യുടെ ട്രെയിലര്‍ പുറത്തിറങ്ങി. യൂണികോണ്‍ മൂവീസിന്റെ ബാനറില്‍ സജീര്‍ ഗഫൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കതിര്‍, ഹക്കിം ഷാ, ഷൈന്‍ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നത്. വനത്തിന്റെ നിഗൂഡതകളെ പശ്ചാത്തലമാക്കി ഒരു രാത്രിയുടെ തീവ്രതയുടെ കഥയാണ് ചിത്രം പറയുന്നത്. ദീര്‍ഘനാളുകള്‍ക്കുശേഷം വീണ്ടും ഒരു കൂട്ടം സുഹൃത്തുക്കള്‍ ഒരുമിക്കുകയും എന്നാല്‍ അതൊരു അപ്രതീക്ഷിത സംഭവവികാസങ്ങളിലേക്ക് വഴി മാറുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ക്യാപിറ്റല്‍ സിനിമാസ് വിതരണം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് ഒന്നിന് തിയറ്ററുകളില്‍ എത്തും.