കൊതിയൂറും കപ്പ ഹൽവ
- Posted on August 07, 2021
- Kitchen
- By Deepa Shaji Pulpally
- 481 Views
പശ്ചിമേഷ്യയിലെയും, സമീപപ്രദേശങ്ങളിലെയും വിവിധ പ്രാദേശിക മിഠായി പാചകരംഗത്ത് നിന്നുമാണ് ഇന്നുകാണുന്ന രീതിയിലേക്ക് ഹൽവ രൂപം കൊണ്ടത്
ഹൽവ എന്ന് കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് കോഴിക്കോടൻ ഹൽവയുടെ രുചിയും, മാധുര്യവും ആണ്. ഈ ഹൽവയുടെ ഉത്ഭവം എവിടെ നിന്നാണെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?
പശ്ചിമേഷ്യയിലെയും, സമീപപ്രദേശങ്ങളിലെയും വിവിധ പ്രാദേശിക മിഠായി പാചകരംഗത്ത് നിന്നുമാണ് ഇന്നുകാണുന്ന രീതിയിലേക്ക് ഹൽവ രൂപം കൊണ്ടത്. പലപ്പോഴും മാധുര്യത്തോടെ നമ്മൾ കഴിക്കുന്ന ഹൽവ ആരോഗ്യ പ്രദമാണോ എന്ന് ചിന്തിച്ചു നോക്കിയിരിക്കുന്നു.
അങ്ങനെ വിശദമായി ഹൽവയുടെ ഗുണം പരിശോധിക്കുമ്പോൾ ഡ്രൈ ഫ്രൂട്ട്സ്, നെയ്യ് തുടങ്ങിയ നല്ല പദാർത്ഥങ്ങൾ ഉണ്ട് എങ്കിലും ഇത് ഒരു മിഠായി ആണ്. എന്നാൽ പഞ്ചസാര ധാരാളം അളവിൽ അടങ്ങിയിരിക്കുന്നതിനാൽ പ്രത്യേകിച്ച് ആരോഗ്യംപരമല്ല ഇതിന്റെ കൂടുതൽ ഉപയോഗം എന്ന് കണ്ടെത്താൻ സാധിക്കും.
എന്തൊക്കെ തന്നെ ആയാലും കുട്ടികൾ മുതൽ, വലിയവർ വരെ ഇഷ്ടപ്പെടുന്ന മധുര ഹൽവയുടെ അതെ രുചിയയോടെയും, മാധുര്യത്തോടെ കപ്പ ഉപയോഗിച്ച് വീട്ടിൽ തന്നെ എങ്ങനെ ഹൽവ ഉണ്ടാക്കാം എന്ന് നോക്കാം.