ഹാട്രിക്ക് സ്വർണനേട്ടത്തിൽ അർച്ചന.

സി.ഡി. സുനീഷ്.


ഇത്തവണത്തെ കളിക്കളം കായികമേളയിൽ നിന്നും വയനാട്ടുകാരി അർച്ചന  മടങ്ങുന്നത് ഹാട്രിക് മെഡൽ നേടിയ സന്തോഷത്തിലാണ്.

  പെൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ 800 മീറ്റർ, 1500 മീറ്റർ, ട്രിപ്പിൾ ജമ്പ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഹാട്രിക്  സ്വർണമെഡലുകളാണ് പൂക്കോട് ഇ.എം.ആർ.എസിലെ ഈ മിടുക്കി സ്വന്തമാക്കിയത്.


കഴിഞ്ഞ വർഷം 1500 മീറ്റർ, 800 മീറ്റർ മത്സരങ്ങളിൽ വെള്ളി മെഡലുകൾ നേടിയിരുന്നു. ഇക്കൊല്ലം ആദ്യമായി പരീക്ഷിച്ച ട്രിപ്പിൾ ജമ്പിലും സ്വർണമെഡൽ നേടാനായി. ട്രാക്കിൽ മാത്രമല്ല,  മൈതാനത്തിലും അർച്ചന മിന്നും താരമാണ്. കഴിഞ്ഞ അഞ്ച് വർഷമായി വയനാട് ഫുട്ബോൾ ടീമിന്റെ പ്രധാന അറ്റാക്കിംഗ് മിഡ്ഫീൽഡറാണ്  അർച്ചന.  സ്പോർട്സ് പോലെ പഠനരംഗത്തും മിടുക്കിയാണ് ഈ പത്താം ക്ലാസുകാരി. 


 കോച്ച് മുഹമ്മദ് നിയാസിന്റെ പരിശീലനമാണ് ഇത്തവണ മികച്ച നേട്ടത്തിലേക്ക്  തന്നെ നയിച്ചതെന്നു അർച്ചന പറയുന്നു. അമ്മ വസന്തകുമാരിയും  സഹോദരൻ അഭിനന്ദും എല്ലാവിധ പ്രോത്സാഹനവുമായി കൂടെയുണ്ട്.

Author
Citizen Journalist

Goutham prakash

No description...

You May Also Like