വിധിയോട് തിരിഞ്ഞു നിന്ന് പോരാടിയ പെൺകരുത്ത്... കോമൾ!!!!!
- Posted on November 30, 2020
- News
- By Deepa Shaji Pulpally
- 295 Views
" സ്ത്രീയാണ് ധനം" "സ്ത്രീധനം" അല്ല എന്ന് തെളിയിച്ച കോമൾ എന്ന ഗുജറാത്തി പെൺ കുട്ടി ആണ് ഏറെ ചർച്ചാ വിഷയമായി രിക്കുന്ന ഇന്ത്യൻ പെൺകുട്ടികളുടെ ജീവിക്കുന്ന കഥാപാത്രം.

ഗുജറാത്തിലെ അരേലിയിൽ സാധാരണ കുടുംബത്തിൽ ജനിച്ച കോമൾ സിവിൽ സർവീസ് എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോകുമ്പോഴാണ് വിവാഹിതയാകുന്നത്.ഭർത്തൃവീട്ടിൽ ചെന്ന കോമളിന് എല്ലാ ആഗ്രഹങ്ങളും ഉള്ളിലൊതുക്കി, പ്രത്യേകിച്ചും പഠനം നിർത്തി കുടുംബിനിയായി കഴിയേണ്ടിവന്നു.വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോൾ ജീവിതത്തിന്റെ ഗതിമാറി,' സ്ത്രീ ധനം' ഇനിയും വേണം എന്ന ആവശ്യം നിരന്തരം ഭർത്താവ് മുന്നോട്ടുവെച്ചു.എന്നാൽ വീട്ടുകാരോട് പണം മേടിച്ചു നൽകാൻ കോമൾ തയ്യാറായില്ല.ഇതിനെ തുടർന്ന് ഭർത്താവ് പണം മേടിച്ചു കൊണ്ടുവന്നാൽ വിവാഹജീവിതം മുന്നോട്ടുപോകുമെന്ന തീരുമാനത്തോടെ, ന്യൂസിലാൻഡിന് പറന്നു.
ഇതുകേട്ട് കോമളിന്റെ മാതാപിതാക്കൾ ഏറെ ദുഃഖിച്ചു. എന്നാൽ കോമളിലെ പെൺകരുത്ത് ഉണർന്നു. "സ്ത്രീ തന്നെയാണ് ധനം ". "സ്ത്രീധനം" അല്ല എന്ന തിരിച്ചറിവോടെ ഒരു സ്കൂളിൽ ടീച്ചറായി ജോലി നോക്കാൻ തീരുമാനിച്ചു.തിങ്കൾ മുതൽ വെള്ളി വരെ സ്കൂളിൽ പഠിപ്പിക്കുകയും, രാത്രി കഷ്ടപ്പെട്ട് പഠിക്കുകയും, അലഹബാദിൽ സിവിൽ സർവീസ് ക്ലാസ്സുകൾ അറ്റൻഡ് ചെയ്യുകയും ചെയ്തു.രണ്ടുതവണയും പി.എസ്.സി പരീക്ഷകളിൽ തോൽവിയായിരുന്നു.വെല്ലുവിളികൾ ഏറും തോറും പോരാട്ടവീര്യം കൂടുമെന്ന് കോമളിന്റെ ജീവിതപരിശ്രമത്തിലൂടെ കാണാവുന്ന നേർചിത്രമാണ് മൂന്നാമത്തെ തവണ വിജയം നേടിയത്.
തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ദില്ലിയിൽ നിയമനം. അവളെ മനസ്സിലാക്കുന്ന ഒരാൾ പുനർവിവാഹം ചെയ്തു. തക്ഷി എന്ന ഒരു മകളെയും ഈശ്വരൻ നൽകി.
ഏതൊരു പെൺകുട്ടിയും, ഇത്തരം ജീവിതാനുഭവങ്ങൾക്കു മുൻപിൽ വിധിയെ പഴിക്കാതെ, മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾ ചെവികൊടുക്കാതെ, പെൺകുട്ടികൾനിവർന്നു നിന്ന് തിരിച്ചൊന്നു പ്രതികരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ എന്നുള്ള യഥാർത്ഥ സംഭവ കഥയാണിത്.വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കാൻ എല്ലാ പെൺകുട്ടികൾക്കും പ്രചോദനം തരുന്നതാണ് കോമളിന്റെ യഥാർത്ഥ ജീവിത കഥ.