ദൃശ്യം മൂന്നിന്റെ ചിത്രീകരണം സെപ്റ്റംബറില്‍ തുടങ്ങും.

സി.ഡി. സുനീഷ്. 



മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ചരിത്രം സൃഷ്ടിച്ച ദൃശ്യത്തിൻ്റെ 3-ാം ഭാഗത്തിൻ്റെ ചിത്രീകരണം സെപ്തംബറിൽ ആരംഭിക്കുന്നു.

 

ചിത്രത്തിന്‍റെ തിരക്കഥയില്‍ നിന്നുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ജീത്തു ജോസഫ് ഇതിന്‍റെ സൂചന ഏതാനും ദിവസം മുന്‍പ് നല്‍കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് സൂചന. ഫ്രാഞ്ചൈസിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജ് കുട്ടിക്കും കുടുംബത്തിനും ഇനി എന്ത് സംഭവിക്കും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 


ദൃശ്യം 2 വന്നതിന് ശേഷം മൂന്നാം ഭാഗത്തിന്‍റെ സാധ്യതകള്‍ സംബന്ധിച്ച്‌ പല ഫാന്‍ തിയറികളും സോഷ്യല്‍ മീഡിയയില്‍ ഈ കാലയളവില്‍ എത്തിയിട്ടുണ്ട്.ഹിന്ദിയിലും ദൃശ്യം 3 ഒരുങ്ങുന്നുണ്ട്. നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ആണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഫയല്‍ ചെയ്ത വിവരങ്ങളില്‍ ദൃശ്യം 3 ന്‍റെ കാര്യവും ഉള്‍പ്പെടുത്തിയിരുന്നത്. ദൃശ്യം 3 സജീവ നിര്‍മ്മാണത്തില്‍ ആണെന്നും അഭിഷേക് പതക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആയിരിക്കും നായകനെന്നും നിര്‍മ്മാണ കമ്പനി നല്‍കിയ വിവരത്തില്‍ ഉണ്ടായിരുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like