മമ്മൂട്ടിയുടെ 'ബസൂക്ക' ഓണത്തിന് തിയറ്ററുകളിലേക്ക്
- Posted on June 06, 2024
- Cinema
- By Arpana S Prasad
- 156 Views
നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്

നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് മമ്മൂട്ടിയുടെ ഇനി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ബസൂക്കയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഓണത്തിന് ചിത്രം തിയറ്ററുകളില്‍ എത്തിയേക്കും. നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
മമ്മൂട്ടി, ഗൗതം വാസുദേവ് മേനോന്‍ എന്നിവരോടൊപ്പം ജഗദീഷ്, സിദ്ധാര്‍ത്ഥ് ഭരതന്‍, സണ്ണി വെയ്ന്‍, ഗായത്രി അയ്യര്‍, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, ദിവ്യ പിള്ള, നീത പിള്ള, ഐശ്വര്യ മേനോന്‍ എന്നിവരുള്‍പ്പെടെയുള്ള താരനിര അണിനിരക്കുന്നു. മിഥുന്‍ മുകുന്ദനാണ് ഗാനങ്ങളും ഒറിജിനല്‍ സ്‌കോറും ഒരുക്കിയിരിക്കുന്നത്.
സ്വന്തം ലേഖിക