സാഹിത്യോത്സവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ ഇനി പങ്കെടുക്കില്ലെന്ന് ബാലചന്ദ്രന്‍ചുള്ളിക്കാട്

കൊച്ചി: സാഹിത്യോത്സവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ ഇനി പങ്കെടുക്കില്ലെന്ന് കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് ചുള്ളിക്കാട് ഇക്കാര്യം അറിയിച്ചത്. രണ്ടുവര്‍ഷം മുൻപു നടന്ന സാഹിത്യോത്സവത്തില്‍ സദസില്‍നിന്നുയര്‍ന്ന ചോദ്യത്തിന് ചുള്ളിക്കാട് നല്‍കിയ മറുപടി അടുത്തിടെ പ്രചരിച്ച വിഡിയോ ക്ലിപ്പിലൂടെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ചുള്ളിക്കാട് നിലപാട് വ്യക്തമാക്കിയത്.

പൊതുജനാഭിപ്രായം മാനിച്ച് ,

മേലാല്‍ സാഹിത്യോത്സവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്നു ഞാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.

എന്റെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവര്‍ അക്കാര്യം പത്രാധിപന്മാരോടും പ്രസാധകരോടും ആവശ്യപ്പെടാനപേക്ഷ.

സിനിമ സീരിയല്‍ രംഗങ്ങളില്‍നിന്ന് എന്നെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാര്യം നിര്‍മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ. കാശുകിട്ടുന്ന കാര്യമായതുകൊണ്ട് ഞാന്‍ സ്വയം ഒഴിവാകയില്ല. (പണത്തോട് എനിക്കുള്ള ആര്‍ത്തി എല്ലാവര്‍ക്കും അറിയാവുന്നതാണല്ലൊ.)

ഇപ്പോള്‍ എനിക്ക് വയസ്സ് അറുപത്തിമൂന്നു കഴിഞ്ഞു. എഴുപതു കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ ഞാന്‍ ആത്മഹത്യചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം.

പരമാവധി വിനയത്തോടെ,


Author
ChiefEditor

enmalayalam

No description...

You May Also Like