ഉരുനിർമ്മാണ പൈതൃകത്തിലെ പെരുന്തച്ഛൻ ചിറയിൽ സദാശിവൻ.

പതിനാറാം വയസ്സിൽ തുടങ്ങി അറുപതാം വയസ്സിലും ഉരു നിർമ്മാണ സാങ്കേതിക വിദ്യയിൽ, ഉരുവിനെ പോലെ തലയുയർത്തി നിൽക്കുകയാണ് ചിറയിൽ സദാശിവൻ. ജലയാന നിർമ്മിതികളുടെ പൈതൃകത്തിൽ നിന്നും ആധുനീക സാങ്കേതിക വിദ്യകൾ കൂടി കണ്ണി ചേർത്ത് ഒരു നിർമ്മാണത്തിലെ മികവ് തെളിയിച്ച സദാശിവൻ ജലയാന നിർമ്മിതിയിലെ ശാസ്ത്രജ്ഞനും പെരുന്തച്ഛനുമാണെന്ന് മനസ്സിലാക്കിയാണ് 2008 കടൽ കടന്ന ഒരു നിർമ്മാണത്തിന് ക്ഷണിക്കപ്പെട്ടത്.2014 ൽ റാസൽഖൈമയിലെ ഉരു നിർമ്മാണത്തിന് കൊണ്ട് പോയത് ലോക ശ്രദ്ധ നേടാൻ വഴിയൊരുക്കി. എഴുപതടി നീളവും ഇരുപത്തിയാറരയടി വീതിയും ഉള്ള ഭീമൻ ഉരു സഹായത്തോടെ, സ്വന്തം ശിഷ്യഗണങ്ങളായ പത്താളുടെ സഹായത്തോടെ 16 മാസമെടുത്താണ് 20 കോടിയുടെ ഈ പദ്ധതി പൂർത്തീകരിച്ചത്. പുരാതന കാലം മുതൽ ചരക്കുകകൊണ്ടുപോകാനുപയോഗിക്കുന്ന ചെറുതരം കപ്പൽ (ഒരു ജലഗതാഗത വാഹനം.)തടികൊണ്ട് നിർമ്മിതമായതിനെയാണ് പത്തേമാരി - ഉരു എന്ന് പറയപ്പെടുന്നത്. പണ്ട് കേരളത്തിൽ സുലഭമായിരുന്ന കടുപ്പമേറിയ തടികൾകൊണ്ട് നിർമ്മിച്ച ഉരുക്കൾ ലോകപ്രശസ്തമായിരുന്നു.കേരളത്തിന് തനതായ ഉരു നിർമ്മാണശൈലി തന്നെയുണ്ടായിരുന്നു. കോഴിക്കോട്ടെ ബേപ്പൂർ തുറമുഖം ഉരു നിർമ്മാണത്തിന് പേര് കേട്ട തുറമുഖമാണെങ്കിലും കണ്ണൂരും ഉരു നിർമ്മാണ പൈതൃക മുണ്ടെന്ന് സദാശിവൻ പറഞ്ഞു. മാപ്പിള ഖലാസിമാർ ഉരു നിർമ്മാണത്തിലൂടെ പ്രശസ്തരായവരാണെങ്കിലും വിശ്വകർമ്മരായ ആശാരിമാർക്കും ഉരു നിർമ്മാണ വൈദഗ്‌ധ്യം ഉണ്ട്..കായലിൽ നിന്നും പുഴയിൽ നിന്നും യാത്ര തുടങ്ങി കടൽ വഴി ലോക യാത്ര നടത്താൻ ഉരുക്കൾക്കാകും.കേരളത്തിന്റെ വിനോദ സഞ്ചാരഭൂപടത്തിൽ ഇടം നേടാൻ കഴിയുന്ന ഉരുക്കൾക്ക്സാധ്യമാകും.ജല ഗതാഗത മേഖലയിലും ചരക്കു ഗതാഗത മേഖലയിലും ഉരുക്കൾക്ക് സവിശേഷസ്ഥാനമുണ്ടാകും. 'താനൂർ,, മരത്തിന്റെ ബോട്ടായിരുന്നുന് വെങ്കിൽ ആഘാതം കുറയുമായിരുന്നുവെന്ന് ദുരന്ത പശ്ചാത്തലത്തിൽ സദാശിവൻ വ്യക്തമാക്കി. ഇരുമ്പ് വെള്ളത്തിൽ താഴ്ന്നു പോകും, ഫൈബർ വെള്ളത്തിൽ പൊങ്ങി കിടക്കും, മറ്റൊന്നിനെ വെള്ളത്തിൽ പൊന്തി കിടത്തുവാൻ കഴിവുള്ളത് മരത്തിനാനുള്ളതെന്ന് പ്രശസ്ത ഉരു നിർമ്മാണ ശില്‌പി ചിറയിൽ സദാശിവൻ,, എൻ. മലയാളത്തിനോട് പറഞ്ഞു. ഉളി നാദമായി ഈ വാക്കുകൾ....ബോട്ടുകളുടെ നിർമാണ രംഗത്ത് ഏറെ കാലത്തെ പരിചയ സമ്പത്തുള്ള വ്യക്തിയാണ്. ചിറയിൽ സദാശിവൻ. കേരളത്തിൽ ഫൈബർ, ഇരുമ്പ് ബോട്ടുകൾക് ബദലായി ഉരു ബോട്ടുകളുടെ ആവശ്യകതയെക്കുറിച്ച് ഏഴു വർഷത്തിലേറെയായി ചിറയിൽ സദാശിവൻ അധികാരികളോട് സംവദിക്കുന്നു. ഉരു ബോട്ടുകളുടെ താഴ്ഭാഗം പരന്നിരിക്കുന്നതിനാൽ അതിനു വെള്ളത്തിൽ നന്നായി ബാലൻസ് ചെയ്യാൻ സാധിക്കും. ഇങ്ങിനെ അപകടം ഉണ്ടായാൽ, ആഘാതവും അതിനാൽ കുറക്കാൻ കഴിയും. ഉരു ബോട്ടുകൾ ഫൈബർ, ഇരുമ്പ് തുടങ്ങിയവ കൊണ്ട് ഉണ്ടാക്കുന്ന ബോട്ടുകളേക്കാൾ സുരക്ഷിതമാണെന്ന് സദാ ശിവൻ അവകാശപ്പെടുന്നത്. അപകടത്തെ കുറിച്ചുള്ള വാർത്തയിൽ അദ്ദേഹം ഉത്ക്കണ്ട രേഖപ്പെടുത്തി. പരിസ്ഥിതി സൗഹാർദവും അപകട രഹിതവുമായ മര ഉരുകളാണ് നാം പ്രോത്സാഹിപ്പിക്കേണ്ടതെന്നും ഇത്തരം ഉരുക്കൾ ആവശ്യമെങ്കിൽ നിർമ്മിക്കാൻ ഞാൻ തയ്യാറാണെന്നും സദാ ശിവൻ വ്യക്തമാക്കുമ്പോൾ ഉരുവിന്റെ കരുത്തുണ്ടായിരുന്നു ആ വാക്കുകൾക്ക്.
സി.ഡി. സുനീഷ്