ചക്കക്കുരു ഇനി വെളുത്ത പൊന്ന്.
- Posted on March 06, 2021
- Nattuvartha
- By Deepa Shaji Pulpally
- 1705 Views
ക്വിന്റലിന് -2500 രൂപയിലധികം വില ചക്കക്കുരുവിന് ഉണ്ട് ഇപ്പോൾ.
നാരുകളുടെ കലവറ യായ ചക്കക്കുരു ഇനി വെറും ഗുരുവല്ല വീട്ടിലോട്ട് പണം കൊണ്ടു വരുന്ന വെളുത്ത പൊന്നാണ് ഇനി മുതൽ. ക്വിന്റലിന് -2500 രൂപയിലധികം വില ചക്കക്കുരുവിന് ഉണ്ട് ഇപ്പോൾ. വയനാട് ജില്ലയിലെ നടവയലിൽ മൂന്നുവർഷമായി വനിതകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വയനാട് ജാക്ക് ഫ്രൂട്ട് ഡെവലപ്മെന്റ് സൊസൈറ്റി ആണ് നല്ല വില നൽകി ചക്കക്കുരു വാങ്ങുന്നത്. കർഷകരിൽ നിന്നും ചക്കക്കുരു ശേഖരിക്കുന്നതിന് വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കളക്ഷൻ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. കർഷകരിൽ നിന്നും ശേഖരിക്കുന്ന ചക്കക്കുരു ഉപയോഗിച്ച് ചക്കക്കുരു പായസം, ബേബിഫുഡ്, മിൽക്ക് ഷെയ്ഖ്, കേക്ക്, ചോക്ലേറ്റ് എന്നീ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ആക്കിമാറ്റി പൊതുവിപണിയിൽ എത്തിക്കുന്നതിന് 50 - ലക്ഷം മുടക്കി ആധുനികരീതിയിൽ പ്ലാന്റ് നടവയലിൽ സ്ഥാപിച്ചിട്ടുണ്ട്. ഒരു ദിവസം താൻ സംസ്കരണ ശേഷിയുള്ള പ്ലാന്റ് ആയതിനാൽ എത്ര ചക്കക്കുരു എത്തിയാലും ഇവിടെ എടുക്കാൻ കഴിയും.
ആദിവാസി പാരമ്പര്യ ചികിത്സയ്ക്ക് ഒരു ആതുരാലയം - തലക്കൽ ചന്തു പാരമ്പര്യ ചികിത്സാ കേന്ദ്രം വയനാട്.