മാധുര്യമേറും മൂട്ടിപ്പഴം
- Posted on August 30, 2021
- Health
- By Deepa Shaji Pulpally
- 1000 Views
മൂട്ടി പഴത്തിന്റെ ഏറെ വിശേഷങ്ങളിലേക്ക് പോയി നോക്കാം
ദക്ഷിണേന്ത്യയിലെ നിത്യഹരിതവനങ്ങളിൽ ധാരാളമായി കണ്ടിരുന്ന മൂട്ടികായ ഇന്ന് നമ്മുടെ വനങ്ങളിലും, വീടുകളിലും സുലഭമായി കായ്ക്കുന്നുണ്ട്. ഇത് മരത്തിന്റെ താഴ് ഭാഗത്ത് കായ്ക്കുന്നത് കൊണ്ടാണ് ഈ പേര് വന്നത്.
മൂട്ടി പുളി, മൂട്ടിക്കായ്പ്പൻ, മൂട്ടിത്തൂറി, കുറുക്കൻതൂറി, കുന്തപ്പഴം എന്നീ പ്രാദേശിക പേരുകളളിൽ അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം ബക്കൗറിയ കോർട്ടാലൻസിസ് എന്നാണ്.
ഇതിന്റെ പുറമേയുള്ള തോട് നീക്കം ചെയ്ത്, അകത്ത് ജെല്ലി പോലെയുള്ള മാംസളഭാഗം ഭക്ഷിക്കുന്നതിന് മനുഷ്യനെ പോലെ തന്നെ കുരങ്ങ്, കരടി, മലയണ്ണാൻ തുടങ്ങിയവയ്ക്കും ഏറെ ഇഷ്ടമാണ്.