ഭാഗ്യക്കുറി ക്ഷേമനിധിയില്‍ റദ്ദായ അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം
- Posted on July 08, 2024
- News
- By Varsha Giri
- 198 Views

അംശദായ കുടിശിക നിമിത്തം ക്ഷേമനിധി അംഗത്വം റദ്ദായത് പുനസ്ഥാപിക്കാന്‍ അവസരം.സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ 2022 മാര്‍ച്ച് മുതല്‍ ഇത്തരത്തില്‍ അംഗത്വം റദ്ദായവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കുന്ന മാസം വരെയുള്ള അംശദായ കുടിശിക പിഴ സഹിതം ഒടുക്കി അംഗത്വം പുതുക്കാവുന്നതാണ്.
*അദാലത്ത് വഴി അംഗത്വം പുതുക്കാനുള്ള അവസരം ഇതു വരെ വിനിയോഗിക്കാത്തവര്‍ക്കാണ് ഇത്തരത്തില്‍ ഒരവസരം കൂടി നല്‍കുന്നത്. **ഈ മാസം (2024 ജൂലൈ) 10 മുതല്‍ 2024 ഓഗസ്റ്റ് 10 വരെ ഒരു മാസത്തേക്കാണ് അവസരം* നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസുമായി നേരിട്ടോ *0471 2325552, 83330010851* എന്നീ നമ്പരുകളിലോ ബന്ധപ്പെടാം
സ്വന്തം ലേഖകൻ