മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : വയോമിത്രം പദ്ധതി അറുപത് വയസാക്കുന്നതിനുള്ള ശുപാർശ സർക്കാരിന് സമർപ്പിച്ചു

തിരുവനന്തപുരം: 

വയോമിത്രം പദ്ധതിയുടെ ഗുണഭോക്താക്കളുടെ പ്രായപരിധി 60 വയസായി കുറയ്ക്കുന്നതിനുള്ള ശുപാർശ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് കേരള സാമൂഹിക സുരക്ഷാ വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.


കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നിർദ്ദേശപ്രകാരം സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.


പ്രായപരിധി 60 ആക്കണമെങ്കിൽ പദ്ധതി മാർഗനിർദ്ദേശം പരിഷ്ക്കരിക്കണം.  ഇക്കാര്യത്തിൽ സർക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.  ഇപ്പോൾ 65 ആണ് പ്രായപരിധി.


 എല്ലാ പഞ്ചായത്തുകളിലും വയോമിത്രം പദ്ധതി നടപ്പിലാക്കാൻ സർക്കാർ അനുമതി ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഇതിനായി  മിഷന് ലഭ്യമാകുന്ന ബജറ്റ് വിഹിതം മതിയാകാത്ത

സാഹചര്യമുണ്ട്.  148 ബ്ലോക്കുകളിലായി 931 പഞ്ചായത്തുകളിൽ കൂടി പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാനുണ്ട്.  ഇതിനു വേണ്ടി 310 യൂണിറ്റുകൾ ആരംഭിക്കണം.  ഇതിന് 10850 ലക്ഷം രൂപ ആവശ്യമുണ്ട്.  കൂടുതൽ തുക അനുവദിക്കാൻ സർക്കാരിന് കത്ത് നൽകിയെങ്കിലും അംഗീകരിച്ചില്ല.  തീരുവനന്തപുരം നഗരസഭയിലെ എല്ലാ വാർഡുകളിലും പദ്ധതി നടപ്പിലാക്കാണമെന്ന ആവശ്യം പരിശോധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.  എം. വിജയകുമാരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

Author
Citizen Journalist

Goutham prakash

No description...

You May Also Like