ഇന്നും നാളെയും ബാങ്കുകൾ പണിമുടക്കുന്നു; എടിഎം ഉൾപ്പെടെയുള്ള സേവനങ്ങൾ തടസപ്പെട്ടേക്കാം
- Posted on December 16, 2021
- News
- By enmalayalam
- 265 Views
എസ്ബിഐ, പഞ്ചാബ് നാഷ്ണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സിന്ദ് ബാങ്ക്, ആർബിഎൽ ബാങ്ക് എന്നിവ ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും

പൊതുമേഖല സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്നും നാളെയും ബാങ്കുകൾ പണിമുടക്കുന്നു. എടിഎം ഉൾപ്പെടെയുള്ള സേവനങ്ങൾ തടസപ്പെട്ടേക്കാമെന്നാണ് റിപ്പോർട്ട്. ഒൻപത് പ്രധാന ബാങ്ക് യൂണിയനുകളാ പണിമുടക്കിൽ പങ്കെടുന്നത്.
എഐബിഒസി, എഐബിബിഎ, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് വർക്കേഴ്‌സ്, എൻസിബിഇ, ഐഎന്ഡബിഇഎഫ്, ബിഇഎഫ്‌ഐ, എഐബിഒസി, എൻഒബിഒ തുടങ്ങിയ സംഘടനകാളണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.
ഇതോടെ എസ്ബിഐ, പഞ്ചാബ് നാഷ്ണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സിന്ദ് ബാങ്ക്, ആർബിഎൽ ബാങ്ക് എന്നിവ ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും.