പി.ടി.സെവൻ കൂട്ടിലായി

  • Posted on January 23, 2023
  • News
  • By Fazna
  • 161 Views

ധോണി (പാലക്കാട് ): പാലക്കാട് ജില്ലയിലെ ധോണി ,മുണ്ടൂർ മേഖലകളിൽ ജനവാസ മേഖലകളിൽ ഇറങ്ങി അരക്ഷിതാവസ്ഥ സൃഷ്ടിച്ച ഒറ്റയാൻ പാലക്കാട് ടസ്ക്കർ ഏഴാമൻ എന്ന പി.ടി .സെവൻ എന്ന ആന ഒടുവിൽ കൂട്ടിലായി. ഏറെ ശ്രമകരവും സാഹസികവും ആയ ശ്രമത്തിനൊടുവിൽ വനം ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ഉളള സംഘമാണ് ഓപ്പറേഷൻ പി.ടി. സെവന് നേതൃത്വം നൽകിയത്. കൂട്ടിലാക്കാൻ നേതൃത്വം നൽകിയ സംഘത്തെ വനം മന്ത്രി എ. കെ. ശശീന്ദ്രനും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും അഭിനന്ദിച്ചു. പി.ടി .സെവന് ഒട്ടും പരിക്കേല്ക്കാതെ തുടർച്ചയായ രണ്ടാം ദിവസമാണ് ആനയെ കുങ്കിയാനകളുടെ കൂടി സഹായത്താൽ കൂട്ടിലാക്കിയത്. ആന കുന്നിൻ ചെരുവിലേക്ക് മറഞ്ഞപ്പോൾ ദൗത്യ സംഘം മയക്കു വെടി വെക്കാൻ ഉള്ള ശ്രമം ഉപേക്ഷിച്ചു. പിന്നീട് മയക്കു വെടി വെച്ചാലും വീണ് പരിക്കേൽക്കാൻ ഉള്ള സാധ്യത പോലും ഇല്ലാതാക്കായാണ് സംഘം ദൗത്യം പൂർത്തീകരിച്ചത്.

ഞാറാഴ്ച പുലർച്ച 4.30 തുടങ്ങിയ ദൗത്യം സാധ്യമായത് രാവിലെ 7.30 നും 8.30 നും ഇടക്കാണ്. ഉച്ചക്ക് ഒരു മണിയോടെയാണ് ദൗത്യം പൂർണ്ണമായത്. ഉച്ചക്ക് ഒരു മണിയോടെ ധോണി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന് സമീപത്തെ ആന കൂട്ടിലേക്ക് മാറ്റി. നാലു മാസം ചിട്ടയായ പരിശീലനത്തോടെ കുങ്കിയാനയായി മാറ്റാനാണ് വനം വകുപ്പിൻ്റെ പരിപാടി. 76 അംഗ സംഘം നടത്തിയ ഓപ്പറേഷൻ വിജയിച്ചതോടെ, പ്രശ്നങ്ങൾ നേരിട്ട  ജനവാസ മേഖലയിലെ ജനങ്ങൾക്ക് ആശ്വാസമായി. നാടിനെ വിറപ്പിച്ചിരുന്ന ആനകളെ കുങ്കിയാനകമാക്കി മാറ്റുകയാണ് വനം വകുപ്പ് ചെയ്യുന്നത്. പി.ടി .സെവനെ വലയിലാക്കാൻ ദൗത്യ സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഭരതിനേയും  വിക്രമത്തിനേയും വയനാടൻ കാടുകളിൽ 2018-19 കാലഘട്ടങ്ങളിൽ പിടിച്ചാണ് കുങ്കിയാനകളാക്കി മാറ്റിയത്. ഭരതിനും വിക്രത്തിനും മുതുമലയിൽ നിന്നാണ് പരിശീലനം നൽകിയത്.  പി.ടി. വെനെ വെറ്റിനറി സർജർമാരുടെ നിർദേശാനുസരണം ഭക്ഷണം കൊടുക്കും. ഒരു ദിവസത്തെ ഭക്ഷണ ചിലവ് നാലായിരം രൂപ വരും 'കൃത്യമായ ആരോഗ്യ പരിശോധനയും മരുന്നും ലഭ്യമാക്കും. മരുന്നുകളുടെ ചിലവ് വേറെ തന്നെ ഉണ്ടാകും. ഒപ്പം പാപ്പാന്മാരുടെ ശമ്പള ചിലവ് കൂടി വലിയ ബാധ്യത വനം വകുപ്പിനുണ്ടാകും. വനവാസ മേഖലകളും ജനവാസ മേഖലകളും അതിരുകൾ ഇല്ലാതെ ആകുമ്പോൾ വനം വകുപ്പിൻ്റെ ഉത്തരവാദിത്തം ഏറെ ശ്രമകരവും ജാഗ്രത പൂർണ്ണവും ആയിരിക്കും. മൃഗങ്ങൾക്കും ജനങ്ങൾക്കും ആപത്തില്ലാതെ കാക്കാൻ ഏറെ വിയർക്കേണ്ടി വരും എന്ന് ഉറപ്പാണ്.Author
Citizen Journalist

Fazna

No description...

You May Also Like