ജൈവ കോൺഗ്രസിൽ പങ്കെടുത്ത ചെറുവയൽ രാമനെ ആദരിച്ച് പാണ്ട ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്
- Posted on August 12, 2021
- Localnews
- By Deepa Shaji Pulpally
- 656 Views
എന്നും ജൈവകൃഷിയിലൂടെ അന്താരാഷ്ട്ര തലത്തിൽ വയനാടിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച ചെറുവയൽ രാമൻ എന്ന ജൈവകർഷകൻ
1989- ൽ വയനാട് ജില്ലയിലെ ബത്തേരിക്കടുത്ത കൃഷ്ണഗിരിയിൽ സ്ഥാപിതമായ ഇന്ത്യയിലെ മുൻനിര ഭക്ഷണ ബ്രാൻഡാണ് പാണ്ട ഫുഡ്സ്( ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്. " നല്ലത് കഴിക്കുക, നന്നായി ജീവിക്കുക" എന്ന ആശയത്തോടെ രൂപം നൽകിയ പാണ്ട ഫുഡ്സ് കൃഷ്ണഗിരിയിലെ എസ്റ്റേറ്റിൽ ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളും ഭക്ഷ്യോൽപ്പന്നങ്ങളാക്കി വിപണിയിലെത്തിക്കാൻ എന്നും മുൻനിരയിലാണ്.
ഇതിനൊക്കെ പുറമേ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സംസ്കരണത്തിലൂടെയും, ഗാർഹിക ആവശ്യങ്ങൾക്കുള്ള ധാന്യങ്ങൾ, മസാലകൾ, അച്ചാറുകൾ, ജാമുകൾ തുടങ്ങി നിരവധി ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും പാണ്ട ഫുഡ് വിതരണം ചെയ്യുന്നു.
ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് 'അഗ്രോ ഫുഡ് ഇൻഡസ്ട്രി' ബഹുമാനിക്കപ്പെടുന്ന ഈ ബ്രാൻഡ് ഗ്രൂപ്പ് വയനാടി ന്റെ അഭിമാനമായി ബ്രസീൽ ജൈവ കോൺഗ്രസിൽ പങ്കെടുത്ത ചെറുവയൽ രാമനെ ബത്തേരിയിൽ വെച്ച് ആദരിച്ചു. ഈ ചടങ്ങിൽ വെച്ച് ആദ്യമായി പാണ്ട ഫുഡിന് ലോഗോ നിർമ്മിച്ചു നൽകിയ ചിത്രകാരനും, ഗ്രീൻ വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം മെമ്പറുമായ റഷീദ് ഇമേജ് ബത്തേരി ജൂബിലി ഹോട്ടലിലെ ഭിത്തിയിൽ വരച്ച ചിത്രങ്ങൾ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു.
"സ്ട്രീറ്റ് ബ്യൂട്ടി ഫിക്കേഷന്റെ "ഭാഗമായി റഷീദ് ഇമേജ് തുടക്കം കുറിച്ച ഈ ചിത്രരചന 'ശുചിത്വ നഗരമായ ബത്തേരിയുടെ മനോഹാരിതക്ക് കൂടുതൽ വർണ്ണപ്പകിട്ടേ കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.തുടർന്ന് നടന്ന പരിപാടികളിൽ പാണ്ട ഫുഡ്സ് ഡയറക്ടർ. ഇമ്മ്രാൻ എളംബ്രഞ്ചേരിയും, സ്റ്റാഫും ചേർന്ന് അനുമോദനങ്ങൾ അർപ്പിച്ചു.