ഒളിംമ്പ്യൻ ശ്രീജേഷിന് ആശംസകൾ അറിയിച്ച് മെഗാസ്റ്റാർ
- Posted on August 12, 2021
- News
- By Krishnapriya G
- 281 Views
നാല്പത്തൊമ്പത് വർഷങ്ങൾക് ശേഷം ഒളിമ്പിക്സ് മെഡൽ കേരളത്തിലെത്തിച്ച ശ്രീജേഷിനെ മമ്മൂട്ടി അഭിനന്ദിച്ചു

മെഡൽ ജേതാക്കളായ ടീം അംഗം പി ആർ ശ്രീജേഷിനെ മെഗാസ്റ്റാർ മമ്മൂട്ടി നേരിട്ടെത്തി അഭിനന്ദിച്ചു. ഇന്ന് രാവിലെയാണ് മെഗാസ്റ്റാര്‍, മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെ പൂച്ചെണ്ടുമായി ശ്രീജേഷിൻ്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്. നാല്പത്തൊമ്പത് വർഷങ്ങൾക് ശേഷം ഒളിമ്പിക്സ് മെഡൽ കേരളത്തിലെത്തിച്ച ശ്രീജേഷിനെ മമ്മൂട്ടി അഭിനന്ദിച്ചു.
തുടര്‍ന്ന് ആശംസാ സൂചകമായി ബൊക്കയും നൽകി. അപ്രതീക്ഷിതമായി താരത്തെ കണ്ട ശ്രീജേഷും കുടുംബാംഗങ്ങളും ആദ്യം ഒന്നമ്പരന്നെങ്കിലും വലിയൊരു ആഹ്ലാദ നിമിഷത്തിലേക് അത് വഴിമാറി. തനിക് ലഭിച്ച മെഡൽ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു. നിർമാതാവ് ആൻ്റോ ജോസഫ് ,പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.
മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍, വാക്‌സിന്‍ നിര്‍ബന്ധമാക്കി സർക്കാർ