കർണാടകയിൽ കേരളത്തിനും മഹാരാഷ്ട്രക്കും പുറമെ മറ്റു രണ്ട് സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
- Posted on March 24, 2021
- News
- By enmalayalam
- 352 Views
കേരളത്തിന് പുറമെ ഈ പട്ടികയിൽ പഞ്ചാബിനേയും ചണ്ഡിഗഡിനേയും ഉൾപ്പെടുത്തിയിരിക്കുകയാണ്, വിമാനം, ട്രെയിൻ, ബസ്, സ്വന്തം വാഹനങ്ങളിൽ വരുന്നവർക്കുള്ള പരിശോധനയുടെ വിവരങ്ങളും നൽകണം

യാത്രക്കാരെല്ലാം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് യാത്ര ചെയ്യുന്നത് എന്ന് ഉറപ്പാക്കാൻ ചില നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്
- 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് കർണാടകയിലേക്ക് വരാൻ നിർബന്ധമാണ്. വിമാനം, തീവണ്ടി, ബസ് ,സ്വന്തം വാഹനത്തിൽ വരുന്നവർക്ക് ഇത് നിർബന്ധമാണ്..
- 72 മണിക്കൂറിന് ഉള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ വിമാനക്കമ്പനികൾ ബോർഡിംഗ് പാസ് നൽകാവൂ.
- എല്ലാ ട്രെയിൻ യാത്രക്കാരും ആർ.ടി.പി.സി.ആർ.സർട്ടിഫിക്കറ്റ് കൈവശം വച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത റെയിൽവേയുടേതാണ്.
- ബസിൽ യാത്ര ചെയ്യുന്നവരുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉറപ്പിക്കേണ്ടത് കണ്ടക്ടർമാർ ആണ്.
- അതിർത്തി ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുടെ ജോലിയാണ് ആരും അതിർത്തികളിലൂടെ സ്വന്തം വാഹനത്തിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ കടന്നു വരുന്നില്ല എന്ന് ഉറപ്പാക്കേണ്ടത്.