അഞ്ചുലക്ഷം വരെയുള്ള ഇപിഎഫ് നിക്ഷേപത്തിന് പലിശയ്ക്ക് നികുതിയില്ല
- Posted on March 24, 2021
- News
- By enmalayalam
- 630 Views
പിഎഫ് നിക്ഷേപത്തിന് നികുതി ഈടാക്കുന്നതിനുള്ള നിക്ഷേപ പരിധി ഉയര്‍ത്തി
അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപ പലിശയ്ക്ക് നികുതി ഇല്ല
2.5 ലക്ഷം രൂപയിലധികമുള്ള നിക്ഷേപത്തിന് നികുതി എന്ന തീരുമാനമാണ് മാറ്റുന്നത്

ജീവനക്കാരുടെ പ്രൊവിഡൻറ് ഫണ്ട് നിക്ഷേപത്തിലൂടെ ലഭിക്കുന്ന പലിശയ്ക്ക് നികുതിയിളവ് നൽകാനുള്ള പരിധി പ്രതിവർഷം അഞ്ച് ലക്ഷം രൂപയായി ഉയർത്തി. ഏപ്രിൽ ഒന്നിന് പുതിയ നിയമം പ്രാബല്യത്തിൽ വരും എന്ന് വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ജീവനക്കാരുടെ ഒരു വര്‍ഷത്തെ അഞ്ച് ലക്ഷം രൂപ വരെയുള്ള വിഹിതത്തിന് ലഭിക്കുന്ന പലിശയ്ക്ക് ഇനി നികുതി ഈടാക്കില്ല. ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മോറട്ടോറിയം കാലത്ത് പലിശ ഇളവില്ല സുപ്രീം കോടതി വ്യക്തമാക്കി
പ്രതിവര്‍ഷം രണ്ടരലക്ഷം രൂപയിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് നികുതി ഈടാക്കുമെന്ന് ഈ വര്‍ഷത്തെ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഈ പരിധിയാണ് അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തുന്നത്. നികുതി ഇളവിനായി പിഎഫിൽ നിക്ഷേപം നടത്തുന്ന മദ്ധ്യവര്‍ഗക്കാര്‍ക്കും ഉയര്‍ന്ന വരുമാനക്കാര്‍ക്കും തീരുമാനം സഹായകരമാകും.