മോറട്ടോറിയം കാലത്ത് പലിശ ഇളവില്ല സുപ്രീം കോടതി വ്യക്തമാക്കി

വായ്പാ മോറട്ടോറിയം നീട്ടാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി

കൂടുതൽ പലിശ ഇളവുകളും ഉണ്ടാകില്ല

അതേസമയം പിഴപലിശയും കൂട്ടുപലിശയും ഈടാക്കില്ല

വിവിധ ലോണുകൾക്കുള്ള മോറട്ടോറിയം കാലാവധി നീട്ടാൻ ആകില്ലെന്നും നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച കൂട്ടു പലിശ ഇളവൊഴികെ മറ്റ് പലിശ ഇളവുകൾ നൽകാനാകില്ലെന്നും വ്യക്തമാക്കി സുപ്രീം കോടതി

മൊറോട്ടോറിയം വിഷയത്തിൽ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. കൊവിഡ് വ്യാപനത്തിൻെറ തുടക്കത്തിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച ആറു മാസത്തെ വായ്പാ മൊറട്ടോറിയം നീട്ടണമെന്ന അപേക്ഷകൾ സുപ്രീം കോടതി തള്ളി. 

നിലവിലെ സാഹചര്യത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജുകളോ, പ്രത്യേക മേഖലകൾക്കായുള്ള നടപടികളോ പ്രഖ്യാപിക്കാൻ സർക്കാരിനോടോ കേന്ദ്ര ബാങ്കിനോടോ നിർദ്ദേശിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആർ ഷാ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 

അതേസമയം , മൊറട്ടോറിയം സമയത്ത് വായ്പാ തിരിച്ചടവ് മുടങ്ങിയവരുടെ തുകയ്ക്ക് കൂട്ടു പലിശയോ പിഴ പലിശയോ ഉണ്ടാകില്ലെന്ന് സുപ്രീം കോടതി പ്രസ്താവിച്ചിട്ടുണ്ട്.

മറ്റു ബ്രാഞ്ചുകളിലെ ബാങ്ക് ഇടപാടുകൾക്ക്‌ ഫീസ് നൽകണം

മോറട്ടോറിയം അവസാനിച്ചെങ്കിലും ആവശ്യമെങ്കിൽ ബാങ്ക് വായ്പകൾ പുനക്രമീകരിച്ച് നൽകാൻ ആര്‍ബിഐ ബാങ്കുകൾക്ക് അനുമതി നൽകിയിരുന്നു. 2020 ഓഗസ്റ്റ് 31 വരെ നിഷ്ക്രിയാസ്തിയുടെ പരിധിയിൽ വരുന്ന വായ്പകൾക്ക് ഇളവ് അനുവദിച്ചിരുന്നു. രണ്ടു കോടി രൂപ വരെയുള്ള വായ്പയ്ക്ക് ഈടാക്കിയ കൂട്ടു പലിശ കേന്ദ്രം പിന്നീട് എഴുതിത്തള്ളിയിരുന്നു.

Author
ChiefEditor

enmalayalam

No description...

You May Also Like