മാങ്ങാ ഇഞ്ചി
- Posted on September 28, 2021
- Health
- By Deepa Shaji Pulpally
- 843 Views
മാങ്ങാ ഇഞ്ചിയുടെ പോഷകഗുണങ്ങൾ എന്തൊക്കെയാണ്?
പച്ചമാങ്ങയുടെ മണവും, ഇഞ്ചിയുടെ സ്വാദുമുള്ള ഒരു ഉഷ്ണമേഖലാ അതുല്യ സുഗന്ധവ്യജ്ഞന വിളയാണ് ഇഞ്ചി മാങ്ങ ( മാങ്ങാ ഇഞ്ചി ). എന്നാൽ പേര് പോലെ മാങ്ങയുമായോ, ഇഞ്ചിയുമായോ ഈ വിളക്ക് യാതൊരു സാമ്യമോ, ബന്ധമോ ഇല്ല. കേരളത്തിലെ കാലാവസ്ഥയിൽ എവിടെ വേണമെങ്കിലും ഇഞ്ചിമാങ്ങ വളർത്താം.
ഗ്രോ ബാഗിലോ, ചാക്കിലോ, ചട്ടികളിലോ, മണ്ണിലോ നടുന്ന ഇവ മെയ് - ജൂൺ മാസങ്ങളിലാണ് കൃഷി ഇറക്കുന്നതിന് അത്യുത്തമം. മാങ്ങാ ഇഞ്ചി നടുന്നതിന് നീർവാർച്ചയുള്ള മണ്ണാണ് ഏറെ അനുയോജ്യം. ജൈവസമ്പുഷ്ടമായ പശിമരാശി മണ്ണിൽ ഇത് നന്നായി വളരും.
മണ്ണും, ചാണകപ്പൊടിയും, അൽപം എല്ലുപൊടിയും ചേർത്ത് മിശ്രിതം തയ്യാറാക്കി നടാവുന്നതാണ്. ഇഞ്ചിയും, മഞ്ഞളി നും നല്കുന്ന വളപ്രയോഗം ഇതിനും നൽകാവുന്നതാണ്. ആറുമാസംകൊണ്ട് മാങ്ങാഇഞ്ചി വിളവെടുക്കാം. ഒരേസമയം ഔഷധ സുഗന്ധവിള കൂടിയായ ഇത് അച്ചാറിടുന്നതിനും, ഉപ്പ്, തേങ്ങ, പച്ചമുളക്, ഉള്ളി, വാളംപുളി എന്നിവ ചേർത്ത് സ്വാദിഷ്ടമായ ചമ്മന്തി ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.
മാങ്ങാ ഇഞ്ചിയുടെ പോഷകഗുണങ്ങൾ എന്തൊക്കെയാണ്?
വിശപ്പിലായ്മ അകറ്റാൻ ഇത് ഏറെ ഉത്തമമാണ്. ശരീരത്തിലെ ഊഷ്മാവ് കുറയ്ക്കാൻ ഇതിന് കഴിവുണ്ട്. മുളകിന്റെ അളവ് കുറച്ച് മാങ്ങാ ഇഞ്ചി ചേർത്ത ഉപ്പിലിട്ട കറികൾ മലബന്ധമകറ്റാൻ നല്ലതാണ്. കാഴ്ചയിൽ അലങ്കാരച്ചെടി പോലെ ഭംഗിയുള്ള മാങ്ങാ ഇഞ്ചി പോഷകങ്ങളുടെ കലവറയാണ്.