കല്ലുരുക്കി
- Posted on October 25, 2021
- Ayurveda
- By Deepa Shaji Pulpally
- 1669 Views
ആയുർവേദ, അലോപ്പതി, ഹോമിയോ വൈദ്യന്മാരെല്ലാം മൂത്രാശയക്കല്ലിന് കല്ലുരുക്കിയെ നിർദ്ദേശിക്കാറുണ്ട്
കല്ലുരുക്കി ഈർപ്പമുള്ള വയലോരങ്ങ ളിലും, പാതയോരങ്ങളിലും, പറമ്പിലും ധാരാളമായി കാണുന്ന ഔഷധമാണ്. ഇതിന്റെ ശാസ്ത്രീയനാമം സ്കോപരിയ ദുൽസിസ് ( Scoparia Dulcis ) എന്നാണ്. ഇത് മീനാംഗണി, സന്യാസിപ്പച്ച, ഋഷി ഭക്ഷ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. അസ്മാഗ്നി എന്ന സംസ്കൃതം നാമത്തിൽ അറിയപ്പെടുന്ന ഇതിനെ വയനാട്ടിൽ മുറികൂട്ടി എന്നും ചിലർ വിളിക്കുന്നു.
കല്ലുരുക്കിയുടെ ഔഷധ ഗുണങ്ങൾ എന്തൊക്കെയാണ്?
ആയുർവേദ, അലോപ്പതി, ഹോമിയോ വൈദ്യന്മാരെല്ലാം മൂത്രാശയക്കല്ലിന് കല്ലുരുക്കിയെ നിർദ്ദേശിക്കാറുണ്ട്. കല്ലുരുക്കി വേരോടെ പറിച്ച്, കൊച്ചു കഷണങ്ങളാക്കി രണ്ട് ലിറ്റർ വെള്ളത്തിലിട്ട് വെള്ളം ഒരു ലിറ്റർ ആകുന്നതുവരെ വറ്റിക്കുക. ഈ പാനീയം നാലോ, അഞ്ചോ തവണ രണ്ട് ആഴ്ചയോളം കുടിച്ചാൽ മൂത്രാശയക്കല്ല് അലിഞ്ഞുപോകും. കല്ലുരുക്കി സമൂലം അരച്ച് കരിക്കിൻ വെള്ളത്തിൽ വെറും വയറ്റിലും കഴിക്കാം. കൂടാതെ കഫം, പിത്തം, പനി, ത്വക്ക് രോഗങ്ങൾ, മുറിവുകൾ എന്നിവയ്ക്കും മരുന്നായിട്ട് ഇത് ഉപയോഗിക്കുന്നു. കല്ലുരുക്കിയുടെ കൂടുതൽ വിശേഷങ്ങൾ എന്തൊക്കെയാണെന്ന് കേൾക്കാം.