ഭാവന ആദ്യമായി നിര്‍മാണ പങ്കാളിയാകുന്ന ,,അനോമി,, വരുന്നു.
- Posted on April 09, 2025
- Cinema
- By Goutham Krishna
- 75 Views

ഭാവന, റഹ്‌മാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റിയാസ് മാരാത്ത് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'അനോമി'. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു അപ്ഡേറ്റ് കൂടി പുറത്തെത്തിയിരിക്കുകയാണ്. പ്രശസ്ത സംഗീത സംവിധായകന്‍ ഹര്‍ഷവര്‍ദ്ധന്‍ രമേശ്വര്‍ ആദ്യമായി മലയാളത്തില്‍ എത്തുകയാണ് ഈ ചിത്രത്തിലൂടെ. അനിമല്‍, കബീര്‍ സിംഗ്, അര്‍ജുന്‍ റെഡ്ഡി എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ സംഗീത സംവിധായകനാണ് ഹര്‍ഷവര്‍ദ്ധന്‍ രമേശ്വര്‍. കഴിഞ്ഞ വര്‍ഷത്തെ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ഐ ഐ എഫ് എ അവാര്‍ഡും ഹര്‍ഷവര്‍ദ്ധനായിരുന്നു. ഭാവന ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടി ഭാവന ആദ്യമായി നിര്‍മാണ പങ്കാളിയാകുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് അനോമിയില്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രമാണ് അനോമി. ഭാവനയ്ക്കും റഹ്‌മാനും ഒപ്പം വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിന്‍ ബെന്‍സണ്‍, അര്‍ജുന്‍ ലാല്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.