എൻമലയാളം പ്രഭാത വാർത്തകൾ.
ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പെയ്‌സ് എക്‌സിന് കീഴിലുള്ള സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആണ് സ്റ്റാര്‍ലിങ്ക് നല്‍കുന്നത്.

ഹിന്ദുജ ഗ്രൂപ്പ് കേരളത്തില്‍ ഇലക്ട്രിക് ബസ് നിര്‍മ്മാണം, സൈബര്‍ രംഗം, ഫിനാന്‍സ് എന്നീ മേഖലകളില്‍ നിക്ഷേപം നടത്തും. ഹിന്ദുജ ഗ്രൂപ്പ് കോ ചെയര്‍മാന്‍ ഗോപി ചന്ദ് ഹിന്ദുജ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പു നല്‍കിയത്. തുടര്‍ ചര്‍ച്ചകള്‍ക്കായി ഗോപിചന്ദ് ഹിന്ദൂജ ഡിസംബറില്‍ കേരളം സന്ദര്‍ശിക്കും.
ശശി തരൂരിന് പാര്‍ലമെന്ററി സമിതി അദ്ധ്യക്ഷ സ്ഥാനം നല്കി കോണ്‍ഗ്രസ്. രാസവളം സമിതിയുടെ അദ്ധ്യക്ഷ സ്ഥാനമാണു തരൂരിനു നല്‍കിയത്. ലോക്സഭയില്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷ സ്ഥാനം കിട്ടിയ ഏക സമിതിയാണിത്. നേരത്തെ ഐടി സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് കേന്ദ്ര സര്‍ക്കാര്‍ തരൂരിനെ മാറ്റിയിരുന്നു.
ഈ വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായി കുറയുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി. ആഗോള തലത്തില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വളര്‍ച്ച ഇന്ത്യയിലായിരിക്കും. 2023 ല്‍ ഇന്ത്യയില്‍ 6.1 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്നും ഐഎംഎഫ് പ്രവചനം.
* www.enmalayalam.in*
എല്ലാവര്‍ക്കും ജോലി ലഭിക്കാന്‍ ജിഡിപിയുടെ അഞ്ചു ശതമാനമെങ്കിലും എല്ലാ വര്‍ഷവും നിക്ഷേപിക്കണമെന്ന് പഠനം. പീപ്പിള്‍സ് കമ്മീഷന്‍ ഓണ്‍ എംപ്ലോയ്മെന്റ് ആന്‍ഡ് അണ്‍എംപ്ലോയ്മെന്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടികാണിക്കുന്നത്. പതിമ്മൂന്നര ലക്ഷം കോടി രൂപ ഓരോ വര്‍ഷവും നിക്ഷേപിച്ചാല്‍ മാത്രമേ ഈ വലിയ ലക്ഷ്യം നേടാനാകുവെന്നും പഠനം വ്യക്തമാക്കുന്നു.
മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ 856 കോടി രൂപയുടെ 'മഹാകല്‍ ലോക്' ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. വിശ്വാസത്തോടൊപ്പം ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും പാരമ്പര്യവുമായി ഇന്ത്യ മുന്നോട്ട് പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു
ഐഫോണ്‍ 14 മോഡലിനു പിന്നാലെ വയര്‍ലെസ് ഹെഡ്സെറ്റായ എയര്‍പോഡ്സും ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രാലയ വൃത്തങ്ങള്‍. ചെന്നൈയ്ക്കു സമീപം ശ്രീപെരുംപുത്തൂരിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റിലാണ് ഐഫോണ്‍ 14 നിര്‍മിക്കുന്നത്. ഐഫോണ്‍ 11, 12, 13 എന്നിവ ഇതിനകം തന്നെ ഫോക്സ്‌കോണ്‍ പ്ലാന്റില്‍ നിര്‍മിക്കുന്നുണ്ട്. ഐഫോണ്‍ 12, എസ്ഇ, എസ്ഇ1 മോഡലുകള്‍ ബെംഗളൂരുവിലെ വിസ്ട്രോണിലാണ് നിര്‍മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഐഫോണ്‍ 14 ഉല്‍പാദനത്തിന്റെ 5 ശതമാനം ഇന്ത്യയിലേക്ക് മാറ്റാനും 2025നുള്ളില്‍ 25 ശതമാനത്തില്‍ എത്തിക്കാനുമാണ് പദ്ധതി.
ഒരു പുതിയ അപ്ഡേഷനുമായി വീണ്ടും എത്തിയിരിക്കുകയാണ് വാട്ട്സാപ്പ്. ഇക്കുറി ഒരു ഗ്രൂപ്പില്‍ 1024 പേരെ ചേര്‍ക്കാന്‍ കഴിയുന്ന അപ്ഡേഷനാണ് വാട്ട്സാപ്പ് പരീക്ഷിക്കുന്നത്. വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കള്‍ക്ക് ഈ അപ്ഡേറ്റ് ലഭ്യമാണ്. നിലവില്‍ 512 പേരെ വരെയാണ് ഒരു വാട്ട്സാപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യാനാകുക. ബീറ്റ ഉപയോക്താക്കള്‍ പങ്കിട്ട സ്‌ക്രീന്‍ഷോട്ട് അനുസരിച്ച് ഗ്രൂപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ആഡ് കോണ്‍ടാക്ട് എന്ന ഓപ്ഷന് അരികിലായി '1024-ല്‍ 1' എന്ന രീതിയില്‍ കോണ്‍ടാക്ടുകള് കാണാന്‍ കഴിയും. വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് നിലവില്‍ പ്രീമിയം ലഭ്യമായിട്ടുള്ളത്. സേവനം ഇതുവരെ ഒഫീഷ്യലി ആരംഭിച്ചിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമേ എല്ലാ ഫീച്ചറുകളും ഉള്ള പ്രീമിയം മെനുവില്‍ പ്രവേശനമുള്ളൂ..
നാസയുടെ ഡാര്‍ട്ട് കൂട്ടിയിടി ദൗത്യം വിജയിച്ചു. ഒരു പേടകം ഛിന്ന ഗ്രഹത്തിലേക് ഇടിച്ചിറക്കി സഞ്ചാര പാത മാറ്റാനാകുമോയെന്ന പരീക്ഷണമാണ് വിജയിച്ചത്. ഡബിള്‍ ആസ്ട്രോയ്ഡ് റീ ഡയറക്ഷന്‍ ടെസ്റ്റ് അഥവാ ഡാര്‍ട്ട് എന്ന പേരിലാണ് ഈ പരീക്ഷണം. ഡിമോര്‍ഫെസ്, ഡിഡിമോസിനെ ചുറ്റുന്നതിന്റെ വേഗതയില്‍ 32 മിനിറ്റിന്റെ വ്യത്യാസമുണ്ടാക്കാന്‍ സാധിച്ചെന്നു ഗവേഷകര്‍ അറിയിച്ചു.
ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പെയ്‌സ് എക്‌സിന് കീഴിലുള്ള സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആണ് സ്റ്റാര്‍ലിങ്ക് നല്‍കുന്നത്.