കൊതുക് നിയന്ത്രണത്തിന് പ്രോട്ടീന്‍ കണ്ടെത്തലുമായി കാലിക്കറ്റിലെ ഗവേഷകര്‍

കൊതുകിന്റെ കൂത്താടികളിലെ (ലാര്‍വ) ട്രിപ്‌സിന്‍ എന്ന എന്‍സൈം നിര്‍മാണത്തെ തടയുന്ന പെപ്‌റ്റൈഡ് (ചെറിയ പ്രൊട്ടീന്‍) വേര്‍തിരിച്ചെടുത്ത് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍കൊതുകിന്റെ കൂത്താടികളിലെ (ലാര്‍വ) ട്രിപ്‌സിന്‍ എന്ന എന്‍സൈം നിര്‍മാണത്തെ തടയുന്ന പെപ്‌റ്റൈഡ് (ചെറിയ പ്രൊട്ടീന്‍) വേര്‍തിരിച്ചെടുത്ത് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍

കൊതുകിന്റെ കൂത്താടികളിലെ (ലാര്‍വ) ട്രിപ്‌സിന്‍ എന്ന എന്‍സൈം നിര്‍മാണത്തെ തടയുന്ന പെപ്‌റ്റൈഡ് (ചെറിയ പ്രൊട്ടീന്‍) വേര്‍തിരിച്ചെടുത്ത് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍. ജന്തുശാസ്ത്ര പഠനവിഭാഗം പ്രൊഫസറായ ഡോ. കണ്ണനും ഇദ്ദേഹത്തിന്റെ കീഴില്‍ ഗവേഷക വിദ്യാര്‍ഥിയായ എം. ദീപ്തിയുമാണ് ഈ നേട്ടം കൈവരിച്ചത്. ഇങ്ങനെ വേര്‍തിരിച്ചെടുക്കുന്ന പെപ്‌റ്റൈഡ് കൊതുകിന്റെ കൂത്താടികളുടെ അന്നപഥത്തില്‍വെച്ച് അവിടെയുള്ള ട്രിപ്‌സിനുമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രം പ്രവര്‍ത്തനക്ഷമമാവുന്ന രീതിയില്‍ മാറ്റം വരുത്തുകയായിരുന്നു. ജീവികളില്‍ പ്രോട്ടീനെ ദഹിപ്പിക്കാന്‍ സഹായിക്കുന്ന എന്‍സൈം ആണ് ട്രിപ്‌സിന്‍. ട്രിപ്‌സിന്റെ അഭാവത്തില്‍ ദഹനപ്രക്രിയ തടസ്സപ്പെടുകയും ലാര്‍വകള്‍ 48 മണിക്കൂറിനകം നിര്‍ജീവമാവുകയും ചെയ്യും. ഈ പെപ്‌റ്റൈഡ് ജലത്തിലുള്ള മറ്റ് ജീവികളെയോ മനുഷ്യരെയോ ബാധിക്കില്ല. കാരണം മറ്റ് ജീവികളില്‍ ഈ പെപ്‌റ്റൈഡിന് പ്രവര്‍ത്തിക്കാനവശ്യമായ റിസപ്റ്ററുകള്‍ ഇല്ലാത്തതാണെന്ന് ഡോ. കണ്ണന്‍ പറഞ്ഞു. പാര്‍ശ്വഫലങ്ങളോ പാരിസ്ഥിതിക പ്രശ്‌നങ്ങളോ ഉണ്ടാക്കാനിടയില്ലാത്ത പെപ്‌റ്റൈഡ് ദ്രാവകരൂപത്തിലാക്കി കൂത്താടികളുള്ള വെള്ളക്കെട്ടുകളില്‍ പ്രയോഗിക്കനാകും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ അഡ്വാന്‍സസ് ഇന്‍ മോളിക്യൂലര്‍ ബയോളജിയിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഗവേഷണംകൊതുകിന്റെ കൂത്താടികളിലെ (ലാര്‍വ) ട്രിപ്‌സിന്‍ എന്ന എന്‍സൈം നിര്‍മാണത്തെ തടയുന്ന പെപ്‌റ്റൈഡ് (ചെറിയ പ്രൊട്ടീന്‍) വേര്‍തിരിച്ചെടുത്ത് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍. ജന്തുശാസ്ത്ര പഠനവിഭാഗം പ്രൊഫസറായ ഡോ. കണ്ണനും ഇദ്ദേഹത്തിന്റെ കീഴില്‍ ഗവേഷക വിദ്യാര്‍ഥിയായ എം. ദീപ്തിയുമാണ് ഈ നേട്ടം കൈവരിച്ചത്. ഇങ്ങനെ വേര്‍തിരിച്ചെടുക്കുന്ന പെപ്‌റ്റൈഡ് കൊതുകിന്റെ കൂത്താടികളുടെ അന്നപഥത്തില്‍വെച്ച് അവിടെയുള്ള ട്രിപ്‌സിനുമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രം പ്രവര്‍ത്തനക്ഷമമാവുന്ന രീതിയില്‍ മാറ്റം വരുത്തുകയായിരുന്നു. ജീവികളില്‍ പ്രോട്ടീനെ ദഹിപ്പിക്കാന്‍ സഹായിക്കുന്ന എന്‍സൈം ആണ് ട്രിപ്‌സിന്‍. ട്രിപ്‌സിന്റെ അഭാവത്തില്‍ ദഹനപ്രക്രിയ തടസ്സപ്പെടുകയും ലാര്‍വകള്‍ 48 മണിക്കൂറിനകം നിര്‍ജീവമാവുകയും ചെയ്യും. ഈ പെപ്‌റ്റൈഡ് ജലത്തിലുള്ള മറ്റ് ജീവികളെയോ മനുഷ്യരെയോ ബാധിക്കില്ല. കാരണം മറ്റ് ജീവികളില്‍ ഈ പെപ്‌റ്റൈഡിന് പ്രവര്‍ത്തിക്കാനവശ്യമായ റിസപ്റ്ററുകള്‍ ഇല്ലാത്തതാണെന്ന് ഡോ. കണ്ണന്‍ പറഞ്ഞു. പാര്‍ശ്വഫലങ്ങളോ പാരിസ്ഥിതിക പ്രശ്‌നങ്ങളോ ഉണ്ടാക്കാനിടയില്ലാത്ത പെപ്‌റ്റൈഡ് ദ്രാവകരൂപത്തിലാക്കി കൂത്താടികളുള്ള വെള്ളക്കെട്ടുകളില്‍ പ്രയോഗിക്കനാകും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ അഡ്വാന്‍സസ് ഇന്‍ മോളിക്യൂലര്‍ ബയോളജിയിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഗവേഷണം

Author

Varsha Giri

No description...

You May Also Like