ജയിലിലും ജാതിയോ
- Posted on October 05, 2024
- News
- By Varsha Giri
- 286 Views
ഉത്തർ പ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജയിലുകളിൽ നിലനിൽക്കുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടിരിക്കുന്നു.
ദളിത് പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് വരുന്നവരെ മാത്രം തെരഞ്ഞുപിടിച്ച് അടിച്ചുതുടക്കാനും ടോയ്ലറ്റ് ശുചീകരണത്തിനും നിയോഗിക്കുന്നതിനെതിരാണ് ഉത്തരവ്. പാചകം പോലുള്ള മേത്തരം തൊഴിലുകൾ സവർണ്ണവിഭാഗങ്ങളിൽ നിന്നുള്ളവർക്ക് സംവരണം ചെയ്തിരിക്കയാണത്രെ.
"ദ വയർ" വാർത്താ പോർട്ടൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വിധി.
ഭരണവർഗ്ഗത്തിൻ്റെ യഥാർത്ഥ സ്വഭാവം പ്രകടമാകുന്ന ഏറ്റവും പ്രധാന സ്ഥലം ജയിലുകളാണ്. ഇന്ത്യൻ ജയിലുകളിൽ എന്തൊക്കെയാണ് നടക്കുന്നത് എന്ന വിവരം കൃത്യമായി ഇനിയും വെളിപ്പെട്ടിട്ടില്ല.
സ്വാതന്ത്ര്യം കിട്ടി ഏഴുപതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ജാതിമേധാവിത്തം രാജ്യത്തിൻ്റെ സമസ്ത മേഖലകളേയും കീഴടക്കി വാഴുകയാണ്. കാലത്തിനനുസരിച്ച് അത് പലരുപഭാവങ്ങളിൽ പ്രവർത്തിക്കുന്നുവെന്നത് വസ്തുതയാണ്.

