പുതിയ മോട്ടിവേഷൻ കാഴ്ചപ്പാടുമായി - മോട്ടിവേറ്റർ ഷിബു കുറുമ്പേമഠം.

ന്യൂജനറേഷൻ കാഴ്ചയിൽ ശക്തർ എങ്കിലും ജീവിത പ്രതിസന്ധികൾ നേരിടുമ്പോൾ ആത്മഹത്യാപ്രവണത, മറ്റുള്ളവരെ അഭിമുഖീകരിക്കാൻ കഴിയാതെ  തന്നിലേക്ക് തന്നെ ഒതുങ്ങുന്ന അവസ്ഥ എന്നിവയും യുവജനങ്ങളുടെ പ്രശ്നങ്ങളിൽപെട്ടവയാണ്.

യുവജനങ്ങൾക്കും വിദ്യാർഥികൾക്കും, ജീവിത പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടു പോകുന്നതിന് പുതിയ മോട്ടിവേഷൻ കാഴ്ചപ്പാടുമായി - മോട്ടിവേറ്റർ ഷിബു കുറുമ്പേമഠം. സ്വയം പരിഹരിക്കാൻ ആകാതെ,  ജീവിതപ്രശ്നങ്ങൾ മറ്റൊരാളോട് തുറന്നു പറയാൻ പോലും കഴിയാതെ, സ്വയം ഉള്ളിലൊതുക്കി നീറുന്ന അനേകം യുവജനങ്ങൾക്ക് കൗൺസിലിംഗിലൂടെയും , മെന്റൽ എബിലിറ്റി സ്കിൽസി  ലൂടെയും, ഗൈഡൻസിലൂടെയും  സാന്ത്വനമായിമാറുകയാണ് ഷിബു കുറുമ്പേ മഠത്തിലിന്റെ  മോട്ടിവേഷൻ ക്ലാസുകൾ.

കൽപ്പറ്റ നെഹ്റുയുവ കേന്ദ്രയുടെയും, പുൽപള്ളി കീർത്തി  മഹിളാസമാജം &  പഴശ്ശി റസിഡൻസ് അസോസിയേഷനും  ചേർന്ന് നടത്തിയ യുവജനങ്ങൾക്കുള്ള ക്ലാസ്സിൽ ആണ് അദ്ദേഹം വിദ്യാർത്ഥികളുടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം  നൽകിയത്. മണ്ണ് റൂറൽ സയൻസ് & ടെക്നോളജി ഡയറക്ടറും, കൗൺസിലറും ആയ ഷിബു കുറുമ്പേമഠം വിദ്യാർഥികളുടെ പ്രശ്നങ്ങൾ നേരിട്ട് അറിയുകയും അവർക്ക് ജീവിത  പാതയിൽ  മുന്നേറാൻ വേണ്ട പ്രചോദനം  നൽകുകയും ചെയ്തു. ന്യൂജനറേഷൻ കാഴ്ചയിൽ ശക്തർ എങ്കിലും ജീവിത പ്രതിസന്ധികൾ നേരിടുമ്പോൾ ആത്മഹത്യാപ്രവണത, മറ്റുള്ളവരെ അഭിമുഖീകരിക്കാൻ കഴിയാതെ  തന്നിലേക്ക് തന്നെ ഒതുങ്ങുന്ന അവസ്ഥ എന്നിവയും യുവജനങ്ങളുടെ പ്രശ്നങ്ങളിൽപെട്ടവയാണ്. യുവജനങ്ങളുടെ മൊത്തം പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ അവർക്ക് വേണ്ട മെന്റൽ എബിലിറ്റി ക്ലാസും, ഇവരെ കൈപിടിച്ച് ഉയർത്തുന്നതിനു വേണ്ടി മാതാപിതാക്കൾക്കും നിരവധി നിർദേശങ്ങൾ  നൽകുകയും ചെയ്തു . പല യുവജനങ്ങളുടെയും, വിദ്യാർഥികളുടെയും പ്രശ്നം മാതാപിതാക്കൾ അമിതമായി അവരുടെ ജീവിതത്തിൽ  ഇടപെടുന്നതാണെന്നാണ് ചർച്ചകളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നത്. പല കുടുംബങ്ങളിലും, സമൂഹത്തിലും ഇന്ന് പെൺകുട്ടികൾക്ക് പ്രാധാന്യം കൂടുതൽ കൊടുത്തു വരുമ്പോൾ ആൺകുട്ടികൾ തങ്ങളിലേക്ക് തന്നെ ഒതുങ്ങുന്ന തായും അവർക്ക് കുടുംബത്തിൽ പോലും പരിഗണന കുറഞ്ഞു വരുന്നതായും മനസ്സിലാക്കുന്നതിനും ഈ ക്ലസിലൂടെ സാധിച്ചു. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും തുല്യ പരിഗണന നൽകിക്കൊണ്ട് പോകുന്ന ഒരു സമൂഹത്തെയും, കുടുംബത്തെയും ആണ്  സ്വാഗതം ചെയ്യുന്നതെന്നു യുവജനങ്ങൾ  അഭിപ്രായപ്പെട്ടു . മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ചും,  മൊബൈലിനെ  ക്രിയാത്മകമായ ഉപയോഗത്തെക്കുറിച്ചും ചർച്ച ചെയ്ത ഈ ക്ലാസ്സിൽ പുൽപ്പള്ളി യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി യുവജനങ്ങളും, വിദ്യാർത്ഥികളും,  മാതാപിതാക്കളും പങ്കെടുത്തു.

ശ്രീ ഷിബു കുറുമ്പേ മഠം, പഴശ്ശി റസിഡൻസ് അസോസിയേഷൻ  പ്രസിഡന്റ് : ശ്രീ. ടി. എം കുര്യാക്കോസ്, കീർത്തി മഹിളാ സമാജം പ്രസിഡന്റ് : ശ്രീമതി.ലിസി ജോണി, സെക്രട്ടറി: ശ്രീമതി : റീന  ഷാജി, എ . ഡി. എസ് പ്രസിഡന്റ് ശ്രീമതി : റീന ബേബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ടെക്നോളജിയുടെ അനന്ത സാദ്ധ്യതകൾ..!ഒൻപത് വയസുകാരന്‍ റയാന്‍ കാജി യൂട്യൂബിലൂടെ മാത്രം ഈ വര്‍ഷം സാമ്പത്തിച്ചത് 218 കോടി രൂപ

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like