ടൈംസ് ഗ്രൂപ്പ് ചെയർപേഴ്സൺ ഇന്ദു ജെയിൻ അന്തരിച്ചു

സമഗ്ര സംഭാവനകൾ പരിഗണിച്ച് 2016 ൽ  പത്മഭൂഷൺ ബഹുമതി നൽകി രാജ്യം അവരെ ആദരിച്ചു.

ടൈംസ് ഗ്രൂപ്പ് ചെയർപേഴ്സൺ ഇന്ദു ജെയിൻ (84) കോവിഡ് ബാധയെ തുടർന്ന് അന്തരിച്ചു. ആത്മീയ അന്വേഷി,മനുഷ്യസ്നേഹി, കലാസ്വാദക,  വനിതാവകാശ പ്രവർത്തക എന്നീ നിലകളിൽ ശ്രദ്ധേയ ആരുന്നു.  ഫൈസാബാദിൽ 1936 സെപ്റ്റംബർ എട്ടിന് ജനിച്ച ഇന്ദു 1999-ലാണ് ടൈംസ് ഗ്രൂപ്പ് ചെയർപേഴ്സൺ സ്ഥാനത്ത് എത്തുന്നത്. 2000 ൽ സന്നദ്ധ സംഘടനയായ ടൈംസ് ഫൗണ്ടേഷന് അവർ രൂപംനൽകി. ചുഴലിക്കാറ്റ്, ഭൂകമ്പം,പ്രളയം തുടങ്ങിയ ദുരന്ത സമയങ്ങളിൽ സഹായധനം നൽകുന്ന ടൈംസ് റിലീഫ്ഫണ്ട്‌ ഈ ഫൗണ്ടേഷൻ ആണ് നൽകുന്നത്.

ഈ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2016 ൽ  പത്മഭൂഷൺ ബഹുമതി നൽകി രാജ്യം അവരെ ആദരിച്ചു. 2019 ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിനും അർഹമായിരുന്നു. ഫിക്കിയുടെ വനിതാ വിഭാഗമായ എഫ്. എൽ. ഒ യുടെ സ്ഥാപക പ്രസിഡണ്ട്,  ഭാരതീയ ജ്ഞാനപീഠ ട്രസ്റ്റ് ചെയർപേഴ്സൺ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

ഇന്ത്യ ഭരിക്കാൻ വരുന്നു; ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റര്‍

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like