ഇന്ത്യ ഭരിക്കാൻ വരുന്നു; ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റര്‍

രാജ്യത്തുടനീളമുള്ള ഡ്യുക്കാട്ടി ഡീലര്‍ഷിപ്പുകള്‍ പുതിയ നേക്കഡ് റോഡ്‌സ്റ്ററിനായുള്ള പ്രീ-ബുക്കിംഗ് സ്വീകരിക്കാന്‍ തുടങ്ങി.

ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റിയുടെ പുതിയ സൂപ്പര്‍ സ്പോര്‍ട്‌സ് ബൈക്ക് സ്ട്രീറ്റ്ഫൈറ്റര്‍ V4 നെ ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിച്ചേക്കുമെന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട്. രാജ്യത്തുടനീളമുള്ള ഡ്യുക്കാട്ടി ഡീലര്‍ഷിപ്പുകള്‍ പുതിയ നേക്കഡ് റോഡ്‌സ്റ്ററിനായുള്ള പ്രീ-ബുക്കിംഗ് സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പുതിയ ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റര്‍ അതിന്റെ ഡെസ്മോസെഡിസി സ്ട്രേഡേല്‍ V4 എഞ്ചിന്‍ പാനിഗാലെ V4 സ്പോര്‍ട്‌സ് ബൈക്കുമായി പങ്കിടുന്നു. 1,103 സിസി, നാല് സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് യൂണിറ്റ് എൻജിനാണ് ഈ മോഡലിന്‍റെ പ്രതേകത. 12,750 rpm-ല്‍ പരമാവധി 205 bhp കരുത്ത് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എന്‍ജിന്‍.ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. അന്താരാഷ്ട്ര തലത്തില്‍ സ്ട്രീറ്റ്ഫൈറ്റര്‍ രണ്ട് വേരിയന്റുകളിലും രണ്ട് കളര്‍ ഓപ്ഷനുകളിലും ലഭ്യമാണ്. 178 കിലോഗ്രാം ഭാരം മാത്രമാണ് ബൈക്കിനുള്ളത്. പുതിയ ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റര്‍ V4 പതിപ്പ് നിരവധി ഇലക്‌ട്രോണിക് റൈഡ് അസിസ്റ്റ്, സുരക്ഷാ സവിശേഷതകള്‍ അവതരിപ്പിക്കുന്നുണ്ട്. പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍‌ഇഡി ഹെഡ്‌ലൈറ്റ്,എയറോഡൈനാമിക് വിംഗ്‌ലെറ്റുകള്‍ എന്നിവ ഇതില്‍പെടുന്നു.

അന്താരാഷ്ട്ര വിപണികളില്‍ കെടിഎം 1290 സൂപ്പര്‍ ഡ്യൂക്ക് R, അപ്രീലിയ ടുവാനോ V4, കവസാക്കി Z H2, യമഹ MT-10, ബിഎംഡബ്ല്യു S1000R എന്നിവയാണ് ഡ്യുക്കാട്ടി സ്ട്രീറ്റ്‌ഫൈറ്റര്‍ V4 മോഡലിന്റെ മുഖ്യ എതിരാളികള്‍. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 2021 മോഡല്‍ സ്ട്രീറ്റ്ഫൈറ്റര്‍ V4 ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കാന്‍ ഒരുങ്ങിയതാണ്. എന്നാല്‍ കൊറോണ വൈറസ് വ്യാപനവും മറ്റ് സാഹചര്യങ്ങളും കാരണം അവതരണം വൈകുകയായിരുന്നു.

ഇനി സ്വയം മീറ്റർ റീഡിങ് നടത്താം; പുതിയ സംവിധാനവുമായി കെഎസ്‌ഇബി.

Author
Sub-Editor

Sabira Muhammed

No description...

You May Also Like