*കഥ പറയും ചുമരുകളുമായി തരിയോട് സ്കൂളിലെ കുട്ടികൾ

*സി.ഡി. സുനീഷ്*


തരിയോട്.


വയനാട്ടിലെ തരിയോട് സ്കൂൾ എന്നും ശ്രദ്ധേയമായ പ്രവർത്തനങ്ങളാൽ മാതൃക കാണിച്ചവരാണ്.

കഥയും ചിത്രങ്ങളും ചുമരുകളിൽ നിറച്ച് തരിയോട് എസ്.എ.എൽ.പി സ്കൂളിലെ കുട്ടികൾ


ഇനി തരിയോട്

സ്കൂളിലെ ചുമരുകൾ കഥ  പറയുന്ന ചുമരുകളാകും.



സമഗ്ര ഗുണ  മേന്മ  പദ്ധതിയുടെ  ഭാഗമായി  കുട്ടികളിൽ  ലേഖന  പ്രവർത്തനങ്ങൾക്ക്  താല്പര്യം  ജനിപ്പിക്കുന്നതിനായി തരിയോട്  എസ്  എ. എൽ. പി  സ്കൂളിൽ കഥ പറയുന്ന ചുമരുകൾ സജ്ജീകരിച്ച

ചടങ്ങ്, ഡയറക്ടർ ജനറൽ എഡ്യൂക്കേഷൻ

എൻ.എസ്.കെ ഉമേഷ് നിർവ്വഹിച്ചു.



ഈ ചിത്ര ചുമരുകൾ ഞങ്ങളുടെ കുട്ടികൾ എന്നും

ചിത്രവും കഥയും എഴുതും, ഓരോന്നും നന്മയുള്ള സന്ദേശങ്ങളാൽ ഗുണപാഠമാകുമെന്ന് മധാന അധ്യാപിക നിഷ ദേവസ്യ പറഞ്ഞു.

  ചായം ചാർത്തിയ ചുമരുകൾ  ചാരുതയാക്കി ചുമരുകളിൽ കുട്ടികൾക്ക്  ഇഷ്ടമുള്ള  കഥകളും പാട്ടുകളും  എഴുതി അവർ

സർഗ്ഗാത്മകത പ്രകാശിപ്പിച്ചു. മായ്ച്ച്   വീണ്ടും എഴുതാൻ പാകത്തിലാണ്


ഡയറ്റ് സീനിയർ ലക്ചർ മനോജ് കുമാറിന്റെ ആശയത്തിൽ തരിയാട് എസ്.എൽ.പി. സ്കൂളിൽ  സജ്ജീകരിച്ചത്


എല്ലാ കുട്ടികളിലും  വായന  ലേഖന പ്രവർത്തനങ്ങളിൽ താല്പര്യം ഉളവാക്കുവാൻ  ഉദ്ദേശിച്ചുള്ളതാണ്  പ്രസ്തുത പദ്ധതി.

ഡി.ഇ.ഒ മൻമോഹൻ സി.വി,

റിട്ടയേഡ് ഡയറ്റ് സീനിയർ ലക്ചറർ എം.ഒ. സജി പ്രധാനാധ്യാപിക നിഷാദേവസ്യ അധ്യാപകരായ ശ്രീലത കെ,

രാജേന്ദ്രൻ ടി.ആർ, രജീന രാമചന്ദ്രൻ 

പി.ടി.എ.പ്രസിഡണ്ട് 

ജോസ് വിൻമേരി എന്നിവർ ചടങ്ങിൽ  സംബന്ധിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like