കുറുംമ്പാലക്കോട്ട താഴ്വരയിൽ പ്രകാശം പരത്തുന്ന അന്നകുട്ടി തോമസ്
- Posted on November 13, 2021
- Localnews
- By Deepa Shaji Pulpally
- 1000 Views
കോട്ടത്തയിലെ ആദ്യ കാല പ്രസിഡന്റുമാർ ആയിരുന്ന സർവ്വശ്രീ ചുള്ളിയാണപ്പച്ചൻ, പി. സി മാധവൻ നായർ, വള്ളി ഇബ്രാഹിം ഹാജി എന്നിവരോടൊപ്പം ഉണ്ടായിരുന്ന നോമിനെറ്റഡ് വനിതാ മെമ്പർ ആയിരുന്നു അന്നകുട്ടി
കോട്ടത്തറയിലെ ആദ്യ വനിതാ മെമ്പർ ആണ് അന്നകുട്ടി തോമസ് (87). തോട്ടം തൊഴിലാളികൾ, മലയോര കർഷകർ, കുടിയിരക്കപ്പെട്ടവർ, കുടിൽ കെട്ടാൻ ഭൂമിയില്ലാത്തവർ, ആദിവാസികളടക്കമുള്ള ദുർബല വിഭാഗങ്ങൾക്ക് പ്രതീക്ഷയായി ജീവിത പങ്കാളിയോടൊപ്പം നിന്ന് കരുത്തു പകർന്നവൾ. കോട്ടത്തയിലെ ആദ്യ കാല പ്രസിഡന്റുമാർ ആയിരുന്ന സർവ്വശ്രീ ചുള്ളിയാണപ്പച്ചൻ, പി. സി മാധവൻ നായർ, വള്ളി ഇബ്രാഹിം ഹാജി എന്നിവരോടൊപ്പം ഉണ്ടായിരുന്ന നോമിനെറ്റഡ് വനിതാ മെമ്പർ ആയിരുന്നു അന്നകുട്ടി.
1979 - അന്നകുട്ടി തോമസ് കാലാവധി പൂർത്തിയാക്കി കോട്ടത്തറ പഞ്ചായത്തിന്റെ പടിയിറങ്ങിയതോടെയാണ് ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുന്നത്. അങ്ങനെ ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച പ്രിയതമൻ ശ്രീ. വി. ഡി തോമസ് വാഴക്കൽ കോട്ടത്തറയുടെ പ്രഥമ പ്രസിഡന്റ് ആയി സത്യ പ്രതിജ്ഞ ചയ്ത് അധികാരമേറ്റു. തുടർന്ന് കോട്ടത്തറയുടെ ജനകീയ നേതാവായി മാറി.
അന്ന് നീതി ലഭിക്കാത്ത ജനങ്ങളുടെ ആവശ്യത്തിനു വേണ്ടി സഞ്ചരിക്കുന്ന ഓഫീസർ കൂടി ആയിരുന്നു അന്നകുട്ടിയുടെ ഭർത്താവായ ശ്രീ. വി. ഡി തോമസ്. തന്റെ തായ പ്രവർത്തന ശൈലിയിൽ എക്കാലവും അദ്ദേഹത്തിന് പിന്തുണ നൽകി അന്നക്കുട്ടിയും ഒപ്പമുണ്ടായിരുന്നു. പിന്നീട് 1986 - മുതൽ മന്ത്രി കമലത്തോടൊപ്പമായി അന്നകുട്ടിയുടെ പ്രവർത്തനങ്ങൾ.അത് മലയോര മേഖലയായ കുറുമ്പാല കോട്ടയിലെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ആയിരുന്നു.
ഇന്ന് വാർദ്ധക്യത്തിന്റെ പടവുകൾ താണ്ടുമ്പോളും, കുറുംമ്പാലക്കോട്ട താഴ്വരയിൽ ഓരോ പ്രവർത്തനങ്ങളുമായി പ്രകാശദീപം തെളിയിക്കാൻ അന്നകുട്ടി തോമസ് എന്ന ആദ്യ വനിതാ മെമ്പർക്ക് കഴിയുന്നു. ഇപ്പോൾ ഈ പ്രായത്തിലും കർമ്മ നിരതയാകുമ്പോൾ മക്കളും, പേരക്കുട്ടികളും അന്നക്കുട്ടിയുടെ പൊതു പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമായി ഒപ്പം തന്നെ ഉണ്ട്. കുറുമ്പാലകോട്ട വാളായിൽ ജോസഫ് - അന്നമ്മ ദമ്പതികളുടെ 8 മക്കളിൽ 2മത്തെതാണ് അന്നകുട്ടി. മക്കൾ പ്രിൻസ് തോമസ്, സിബി വാഴക്കൽ, ജീനോ തോമസ്, പരേതയായ ഡോളി സെബാസ്റ്റ്യൻ , ബബിത മത്തച്ചൻ എന്നിവരാണ്.