കെ. ജി. എം. ഒ. എ അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു
- Posted on December 07, 2024
- News
- By Goutham prakash
- 284 Views
2024 വർഷത്തെ കെ. ജി. എം. ഒ. എ
അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു
1. ഡോ. എം. പി. സത്യനാരായണൻ
മെമ്മോറിയൽ മാധ്യമ അവാർഡ്
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മികച്ച
റിപ്പോർട്ടിംഗ് / ലേഖനം / വിവരണം / ചർച്ച
(പ്രിൻറ് / ഇലക്ട്രോണിക് ) വിഭാഗത്തിൽഡോ.
എം.പി. സത്യനാരായണൻ മെമ്മോറിയൽ
മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു.
25000/- രൂപ ക്യാഷ്അവാർഡും
മെമൻ്റോയും ലഭിക്കും. 2024 ജനുവരി 1
മുതൽ ഡിസംബർ 7* വരെയുള്ള
പ്രസിദ്ധീകരണങ്ങളാണ്അവാർഡിന്
പരിഗണിക്കുക. അപേക്ഷകർ സ്ഥാപന
മേധാവികളുടെ സാക്ഷ്യപത്രത്തോടൊപ്പം
വിശദമായ കുറിപ്പും / പെൻഡ്രൈവും
സമർപ്പിക്കണം.
ഡോ. എസ്. വി. സതീഷ് കുമാർ മെമ്മോറിയൽ
അവാർഡ്
ആരോഗ്യമേഖലയിൽ നടത്തിയ
പ്രശംസനീയമായ സന്നദ്ധ പ്രവർത്തനത്തിന്
വ്യക്തികൾ, സംഘടനകൾ
എന്നിവർക്ക്20000/- രൂപയും മെമൻ്റോയും
നൽകുന്നു.
നാമനിർദ്ദേശങ്ങൾ 2024 ഡിസംബർ 16
വൈകിട്ട് 5 മണിക്ക് മുൻപായി ജനറൽ
സെക്രട്ടറി, കെ.ജി.എം.ഒ.എഹെഡ്ക്വാർട്ടഴ്സ്,
ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ,
തിരുവനന്തപുരം -695 035 എന്ന
വിലാസത്തിൽ ലഭിക്കണം.
കൂടാതെkgmoakerala@gmail.com
എന്ന ഇമെയിൽ ഐഡി യിലും എൻട്രികൾ
അയക്കേണ്ടതാണ്.
അവാർഡുകൾ 2025 ജനുവരി 19 ന്
കോട്ടയത്ത്* വച്ച് നടക്കുന്ന കെ ജി എം ഒ എ
സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചുള്ള
പൊതുസമ്മേളനത്തിൽ വച്ച് വിതരണം
ചെയ്യുന്നതാണ്.
