മലയാളത്തിലെ ക്ലാസിക് ചിത്രം 'മണിച്ചിത്രത്താഴ്' റീ-റിലീസിനൊരുങ്ങുന്നു
- Posted on June 09, 2024
- Cinema
- By Arpana S Prasad
- 369 Views
ചിത്രത്തിന്റെ റീ മാസ്റ്ററിങ് വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്

മലയാളത്തിലെ ക്ലാസിക് ചിത്രം എന്നു വിശേഷിപ്പിക്കുന്ന മണിച്ചിത്രത്താഴ് റീ-റിലീസിനൊരുങ്ങുന്നു. ജൂലൈ 12നായിരിക്കും ചിത്രം തിയറ്ററുകളില്‍ റീ-റിലീസ് ചെയ്യുക. ഓഗസ്റ്റ് 17 എന്ന തിയതിയും പരിഗണിക്കുന്നുണ്ടെന്ന് ട്രേഡ് അനസിസ്റ്റുകള്‍ പറയുന്നു. ചിത്രത്തിന്റെ റീ മാസ്റ്ററിങ് വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.
1993ലാണ് മണിച്ചിത്രത്താഴ് ആദ്യമായി തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെൻ്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയപ്പോൾ ഗംഗയായും നാഗവല്ലിയായും പ്രേക്ഷകരെ വിസ്മയിപ്പിച്ചത് ശോഭനയാണ്.