മീഡിയ അക്കാദമി ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

  • Posted on January 11, 2023
  • News
  • By Fazna
  • 65 Views

കൊച്ചി : മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കായി കേരള മീഡിയ അക്കാദമി നല്‍കുന്ന ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തോ, കേരളത്തില്‍ ആസ്ഥാനമുളള മാധ്യമങ്ങള്‍ക്കു വേണ്ടി ഇതര നാടുകളിലോ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഫെലോഷിപ്പ്. അപേക്ഷകര്‍ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം. മാധ്യമപഠന വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമ പരിശീലന രംഗത്തുള്ള അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല. സൂക്ഷ്മ വിഷയങ്ങള്‍, സമഗ്രവിഷയങ്ങള്‍, സാധാരണ വിഷയങ്ങള്‍ എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് ഫെലോഷിപ്പ് നല്‍കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിന് ഫെലോഷിപ്പ് നല്‍കില്ല. പട്ടികജാതി-പട്ടികവര്‍ഗ-മറ്റ് അര്‍ഹവിഭാഗങ്ങള്‍, കുട്ടികള്‍, സ്ത്രീകള്‍, നവോത്ഥാന പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എന്നീ വിഭാഗത്തിലുള്ള പഠനങ്ങള്‍ക്കു മുന്‍ഗണന നല്‍കും. പഠനങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് ഉണ്ടാകണം. അപേക്ഷാഫോറവും നിയമാവലിയും www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയും സംക്ഷിപ്ത പ്രബന്ധ സംഗ്രഹവും (സിനോപ്‌സിസ്) ജനുവരി 20 നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 682030 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0484 2422275.


Author
Citizen Journalist

Fazna

No description...

You May Also Like