മൂന്ന് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും ഒൻപത് കൂറ്റൻ അൾസേഷ്യൻ നായകളും കാവൽ നിൽക്കുന്ന മാങ്ങ
- Posted on June 23, 2021
- Kouthukam
- By Deepa Shaji Pulpally
- 775 Views
ആദ്യമായി 1984-ൽ ജാപ്പനീസ് നഗരമായ മിയാസാഗി നഗരത്തിനു ചുറ്റുമാണ് ഈ മാവ് കൃഷി ചെയ്തത്. ജപ്പാനിലെ ഊഷ്മള കാലാവസ്ഥ, നീണ്ട മണിക്കൂർ സൂര്യപ്രകാശവുമെല്ലാം ധാരാളം മഴ ആവശ്യമായ മിയാസാഗി മാവ് കൃഷി ചെയ്യാൻ സഹായകമായി.
ജപ്പാൻ സ്വദേശിയായ മിയാസാഗി മാങ്ങ ഇന്ത്യയിലും, ബംഗ്ലാദേശിലും, തായ്‌ലൻഡിലും, ഫിലിപ്പൈൻസിലും കൃഷിചെയ്യുന്നുണ്ട്. മിയാസാഗിക്ക് "സൂര്യന്റെ മുട്ട "എന്ന പേരുകൂടിയുണ്ട്. ഏറെ ശ്രദ്ധയോടെ വളർത്തേണ്ടതുള്ളതിനാൽ തന്നെ കിലോയ്ക്ക് 3 മുതൽ 4 ലക്ഷം രൂപ വരെ വിലയുണ്ട്.
ആന്റിഓക്സിഡന്റുകൾ, ബീറ്റാ കരോട്ടിൻ, ഫോളിക് ആസിഡ് എന്നിവയാൽ സമ്പന്നമായ മിയാസാഗി മാമ്പഴത്തിന്റെ വിളവെടുപ്പ് കാലം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളാണ്. ഈ മാങ്ങ കണ്ണുകളുടെയും ചർമത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല, ഇവ ക്യാൻസർ സാധ്യതയും കുറയ്ക്കുന്നു.
ലോകപ്രശസ്തമായ ജപ്പാനീസ് മിയാസാഗി മാങ്ങ ഇന്ത്യയിലും വളർത്താൻ കർഷകർക്കിടയിൽ മത്സരാമുണ്ടെങ്കിലും കള്ളന്മാരിൽ നിന്നും ഇവയെ സംരക്ഷിക്കാനുള്ള ചിലവ് വളരെ കൂടുതലാണ്. മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയായ സങ്കൽപ് പരിഹാരം, ഭാര്യ റാണിയും വർഷങ്ങൾക്ക് മുൻപ് തന്നെ മിയാസാഗി മാവ് നട്ടു വളർത്തിയിരുന്നു. ഈ വർഷം മാങ്ങയുടെ കാവലിനായി മൂന്ന് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെയും ഒൻപത് കൂറ്റൻ അൾസേഷ്യൻ നായകളെയുമാണ് ഈ ദമ്പതികൾ നിയോഗിച്ചത്.