10 കുഞ്ഞുങ്ങൾക്ക് ഒരേ സമയം ജന്മം നൽകി ദക്ഷിണാഫ്രിക്കൻ വനിത ലോകറെക്കോർഡിലേക്ക്

ഇത് ലോക അത്ഭുതം എന്ന് തന്നെയാണ് ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിച്ചിരിക്കുന്നത്.

ഒരേസമയം 10 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഗിന്നസ് ബുക്കിൽ ലോകറെക്കോർഡ് പങ്കിട്ട് ദക്ഷിണാഫ്രിക്കൻ വനിത. 6 വയസ്സുള്ള ഇരട്ട കുട്ടികളുടെ അമ്മയായ ഗോസിയാം തമ്ര സിത്തോൾ ആണ് 7  ആൺകുട്ടികൾക്കും, 3 പെൺകുട്ടികൾക്കുംജന്മം നൽകി ലോക  ശ്രദ്ധയാകർഷിച്ചത്.

ഒരേസമയം പരമാവധി കുഞ്ഞുങ്ങൾ പ്രസവിച്ച റെക്കോർഡ് ആയി മാറി ഇത്. ഒപ്പം ഇത് ലോക അത്ഭുതം എന്ന് തന്നെയാണ് ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിച്ചിരിക്കുന്നത്.

ഒമ്പത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ മൊറോക്കോയിലെ ഹാലിമ സിസോയുടെ റെക്കോർഡ് തകർത്ത് ആണ് ടെബോഹോ സൊടെസ്റ്റിന്റെ ഭാര്യ സിത്തോൾ ലോകറെക്കോർഡിൽ എത്തിയിരിക്കുന്നത്.

സാന്‍ഡ്‌വിച്ചിനുമുണ്ട് രസകരമായ കഥ പറയാന്‍

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like