പനീർ സാൻഡ്‌വിച്ച് - സാന്‍ഡ്‌വിച്ചിനുമുണ്ട് രസകരമായ കഥ പറയാന്‍
- Posted on June 17, 2021
- Kitchen
- By Sabira Muhammed
- 482 Views
സാന്‍ഡ്‌വിച്ച് നല്ലവനായിരിക്കാം പക്ഷെ ആ പേരിന്റെ യഥാര്‍ഥ ഉടമകൾ കുപ്രസിദ്ധരായിരുന്നു
പതിനെട്ടാം നൂറ്റാണ്ടിലാണ് സാൻഡ്‌വിച്ച് എന്ന പേരിന്റെ ഉത്ഭവം. രണ്ട് ബ്രഡ്ഡുകൾക്കിടയിൽ മാംസം വെച്ചു തയ്യാറാക്കുന്ന ഭക്ഷണം ജോൺ മൊണ്ടേഗു ഫോർത് ഏൾ ഓഫ് സാൻഡ്‌വിച്ച് എന്നയാൾ ഇടയ്ക്കിടെ ജോലിക്കാരോട് ആവശ്യപ്പെടാറ് പതിവായിരുന്നു. അങ്ങനെയാണ് സാൻഡ്‌വിച്ച് എന്ന പേരിന്റെ പിറവി.
കാർഡ് കളിക്കുന്നതിനിടയിൽ കൈകളിലോ കാർഡിലോ എണ്ണയോ മറ്റോ ആവാതെ മാംസം ചേർത്ത ഈ ഭക്ഷണം കഴിക്കാൻ സാധിക്കും എന്നതായിരുന്നു അദ്ദേഹത്തിന് ഈ ഭക്ഷണം ഇഷ്ടപ്പെടാനുള്ള കാരണം. പിന്നീട് മറ്റുള്ള ആളുകളും "സാൻഡ്‌വിച്ചിന്റെ അതേ പോലുള്ളത്" എന്ന പറഞ്ഞ് ഈ ആഹാരം വാങ്ങാൻ തുടങ്ങി. ഇതോടെ ഈ ഭക്ഷണം സാൻഡ്‌വിച്ചിന്റെ പേരിൽ അറിയപ്പെടാൻ തുടങ്ങി.
എന്നാൽ, സാൻഡ്‌വിച്ച് എന്ന പേരിന് പുറകിൽ മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. രണ്ടു കഷണം ബ്രഡിന്റെ ഇടയില്‍ ഫില്ലിങ് വച്ച ഭക്ഷണ പദാര്‍ഥത്തിന്റെ പേരു പോലും കടപ്പെട്ടിരിക്കുന്നത് പഴയൊരു പ്രഭുവിനോടാണ്. സാന്‍ഡ്‌വിച്ചിലെ നാലാം പ്രഭു ജോണ്‍ മൊണ്ടാഗു എന്ന പ്രഭുവിന്റെ സ്ഥാനപ്പേരിനോടാണ് സാന്‍ഡ്‌വിച്ച് എന്ന പേരിന് കടപ്പാടുള്ളത്.
കുപ്രസിദ്ധനായ ചൂതുകളിക്കാരനായിരുന്നു സാന്‍ഡ്‌വിച്ചിലെ നാലാം പ്രഭുവായിരുന്ന മൊണ്ടാഗു. കളിക്കിടെ വിശന്നാലും ദാഹിച്ചാലും എഴുന്നേറ്റു മാറാതെ ഇരുന്നു കളിക്കുന്ന കളിഭ്രാന്തന്‍. വിശന്നും ദാഹിച്ചും വയറും ആരോഗ്യവും കേടായപ്പോഴായിരിക്കാം, താത്കാലികമായ വിശപ്പടക്കാനൊരു ഭക്ഷണത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു തുടങ്ങിയത്. അങ്ങനെ തീറ്റയും കുടിയുമെല്ലാം ചൂതുകളി മേശയില്‍ തന്നെയായി.
വയറിനു താത്കാലിക ശാന്തി നല്‍കാന്‍ ഈ വിഭവം അത്യുത്തമം എന്നു പ്രഭുവന് ഒറ്റക്കടിക്കു ബോധ്യപ്പെട്ടു. പിന്നെ മെല്ലെ മെല്ലെ സാന്‍ഡ്‌വിച്ചിന്റെ ആരാധകനായിത്തീരുകയായിരുന്നു. അങ്ങനെ ഫില്ലിങ് വച്ച ബ്രഡ് പീസിന് ഇരട്ടപ്പേര് വീണതാണ് സാന്‍ഡ്‌വിച്ച് എന്നും പറയപ്പെടുന്നു.
ഈ ഭക്ഷ്യവിഭവത്തിന്റെ ഉത്ഭവത്തിന് യഥാര്‍ഥത്തില്‍ ബിസി ഒന്നാം നൂറ്റാണ്ടോളം പഴക്കമുണ്ടെന്നും പറയപ്പെടുന്നുണ്ട്. ഹില്ലെല്‍ ദ എല്‍ഡര്‍ എന്ന യഹൂദ യോഗിയിലൂടെയാണു സാന്‍ഡ്‌വിച്ചിന്റെ ആദിമരൂപം പ്രചാരം നേടിയതെന്നാണു വിശ്വസിക്കപ്പെടുന്നത്. ഇതിനെ റോമക്കാര്‍ സൈബസ് ഹില്ലെലി, അഥവാ ഹില്ലെലിന്റെ സ്‌നാക്ക് എന്നാണത്രെ വിളിച്ചിരുന്നത്.
പാശ്ചാത്യലോകത്ത് പ്രചാരം നേടുന്നതിനു മുമ്പു തന്നെ മധ്യ-കിഴക്കന്‍ മേഖലകളില്‍ ഈ സൈബസ് ഹില്ലെലി പ്രസിദ്ധമായിരുന്നു. സാന്‍ഡ്‌വിച്ച് പ്രഭു ഈ ഭക്ഷണം ആദ്യമായി കാണുന്നതിന് ഒരു നൂറ്റാണ്ടു മുമ്പു മുതലെങ്കിലും ഡച്ചുകാരുടെ ബെലഗ്‌ദെ ബ്രൂഡ്ജ് എന്ന ഫില്‍ഡ് റോള്‍ യൂറോപ്പില്‍ പ്രചാരത്തിലായിരുന്നു.
ചരിത്രപരമായ തെളിവുകളൊന്നും ലഭ്യമല്ലെങ്കിലും ഇങ്ങനെയൊരു വിശ്വാസത്തിനാണ് പരക്കെ പ്രചാരം ലഭിച്ചിട്ടുള്ളത്. 1887ലെ വൈറ്റ്ഹൗസ് കുക്ക് ബുക്കിലും സാന്‍ഡ്‌വിച്ച് ഇടം പിടിച്ചിരുന്നു.
ചെലവ് കുറഞ്ഞ രീതിയിൽ പെട്ടെന്ന് പാചകം ചെയ്തെടുക്കാൻ കഴിയുമെന്നതിനാലും യാത്ര പോകുമ്പോൾ കൊണ്ട് പോകാൻ സൗകര്യമായതിനാലും പത്തൊമ്പതാം നൂറ്റാണ്ടിലെ സ്പെയിനിലേയും ഇംഗ്ലണ്ടിലേയും വ്യവസായിക വിപ്ലവാനന്തരമുള്ള സമൂഹത്തിലും തൊഴിലാളി വർഗ്ഗങ്ങൾക്കിടയിലും സാൻഡ്‌വിച്ച് പ്രചാരം നേടി. വൈകാതേ യുറോപ്പിന് വെളിയിലേക്കും പ്രചാരം സിദ്ധിച്ചു. ഇരുപതാം നൂറ്റാണ്ടോടുകൂടി അമേരിക്കയിലും മെഡിറ്ററെനിയൻ മേഖലയിലും ഈ ഭക്ഷണ വിഭവം സ്വീകാര്യത നേടി.