ശ്രദ്ധിക്കപ്പെടാത്ത പോഷകങ്ങളുടെ കലവറ - നറുനീണ്ടി
- Posted on September 23, 2021
- Ayurveda
- By Deepa Shaji Pulpally
- 1571 Views
നറുനീണ്ടിയുടെ കിഴങ്ങ് ആയുർവേദ മരുന്നുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കാറുണ്ട്
ഇന്ത്യയിലും, സമീപ രാജ്യങ്ങളിലും കണ്ടുവരുന്നതും, പടർന്ന് വളരുന്നതുമായ ഒരു സസ്യമാണ് നറുനീണ്ടി. ഇതിന് നറുനണ്ടി, നന്നാറി, സരസപരില, ശാരിബ എന്നിങ്ങനെയും പേരുകളുണ്ട്. ധാരാളം വേരുകളുള്ള ഇതിന്റെ കിഴങ്ങ് രൂക്ഷഗന്ധത്തോടൊപ്പം ഔഷധഗുണമുള്ളതാണ്. അതുകൊണ്ട് തന്നെ നറുനീണ്ടിയുടെ കിഴങ്ങ് ആയുർവേദ മരുന്നുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കാറുണ്ട്.
ഇതിന്റെ പ്രധാന ഗുണങ്ങൾ എന്തൊക്കെ ആണ്?
നറുനീണ്ടിക്കിഴങ്ങ് ശരീരപുഷ്ടിക്കും, രക്തശുദ്ധിക്കും ശരീരത്തിൽനിന്ന് മൂത്രവും, വിയർപ്പും കൂടുതലായി പുറത്ത് കളയുന്നതിനും നല്ലതാണ്. ഇതിന്റെ കിഴങ്ങിൽ നിന്നെടുക്കുന്ന തൈലത്തിൽ മെഥോക് സി സാലി സൈക്ലിക് ആൽഡിഹൈഡ് അടങ്ങിയിട്ടുണ്ട്. ഇത് പോഷകക്കുറവ്, ത്വക്ക് രോഗങ്ങൾ, സിഫിലിസ്, ഗൊണേറിയ, വാതം, മൂത്രാശയ രോഗങ്ങളുടെ ചികിത്സക്കും ഉപയോഗിക്കുന്നു.
കൂടാതെ സർബത്ത്, ശീതളപാനീയങ്ങൾ പല രാജ്യങ്ങളിലും നിർമ്മിക്കുന്നതിന് നറുനീണ്ടിക്കിഴങ്ങ് ഉപയോഗിക്കുന്നു. പോഷകസമൃദ്ധമായ നറു നീണ്ടിയുടെ വിശേഷങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.