ദ് രാജാ സാബ്'ന്റെ ടീസര്‍ സോഷ്യൽ മീഡിയയിൽ വൈറലായി.


സി.ഡി. സുനീഷ്


പാന്‍ ഇന്ത്യന്‍ താരമായ പ്രഭാസിന്റെ ഹൊറര്‍ കോമഡി സിനിമയായ 'ദ് രാജാ സാബ്'ന്റെ ടീസര്‍ റിലീസ് ചെയ്തു. ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവിലെത്തിയ ടീസര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ വര്‍ഷം ഡിസംബര്‍ 5ന് മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വേള്‍ഡ് വൈഡ് തീയ്യറ്ററിലെത്തും. രണ്ട് വ്യത്യസ്ത ലുക്കിലാണ് പ്രഭാസ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രഭാസിനു പുറമേ ,മാളവിക മോഹന്‍,നിധി അഗര്‍വാള്‍, റിഥി കുമാര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഹൊററും തമാശയും കൂടിച്ചേര്‍ന്ന സിനിമ, പ്രഭാസിന്റെ കരിയറില്‍ തന്നെ വ്യത്യസ്തമായൊരു പരീക്ഷണമാവുമെന്നും സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നു. ടീസര്‍ പുറത്തിറങ്ങി മണിക്കൂറിനുള്ളില്‍ തന്നെ മില്യണ്‍ കണക്കിന് വ്യൂസ് സ്വന്തമാക്കി ട്രെന്‍ഡിംഗിലേയ്ക്ക് കയറിയിരിക്കുകയാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടിജി വിശ്വപ്രസാദാണ് നിര്‍മിക്കുന്നത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like