പോഷക സമൃദ്ധമായ മുയൽ ചുട്ട് എടുത്തത്
- Posted on July 12, 2021
- Kitchen
- By Deepa Shaji Pulpally
- 558 Views
പാചകകലയിൽ വിദഗ്ധയായ അന്നാമ്മ ചേടത്തിയുടെ മുട്ടൻ മുയൽ ചുട്ടത് എങ്ങനെയെന്ന് നോക്കാം.
ലാഗോ മോർഫ ഓർഡറി ന്റെ വർഗ്ഗത്തിൽപ്പെട്ട ചെറിയ സസ്തനികളാണ് മുയലുകൾ. കാട്ടു മുയലും, വളർത്തു മുയലും ഭക്ഷ്യയോഗ്യമാണ്. മറ്റുള്ള മാംസ ങ്ങളെ അപേക്ഷിച്ച് മുയലിറച്ചി യിൽ ലിപിഡ് ഘടകം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പോഷകസമൃദ്ധമാണ് .
താരതമ്യേന കുറഞ്ഞ കൊഴുപ്പും, കൊളസ്ട്രോളും, ഉയർന്ന അപൂരിത ഫാറ്റി ആസിഡുകളും, പോളി അൺസാച്ചുറേറ്റഡ് ഫാറ്റി എന്നിവയുടെ മികച്ച അനുപാതത്തിലുള്ള ആസിഡുകളും മുയൽ മാംസത്തിൽ അടങ്ങിയിരിക്കുന്നതിനാൽ ഏതു വിഭാഗത്തിൽ പെട്ട രോഗമുള്ളവർക്കും കഴിക്കാവുന്നതാണ്.
കൊളസ്ട്രോൾ, ക്യാൻസർ, ഫോളിക് ആസിഡ് ഉള്ളവർ പ്രമേഹരോഗികൾ എന്നിവർക്കും അത്യുത്തമമാണ് മുയൽ മാംസം. മുയൽ മാംസം ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ വർധിച്ചതിനാൽ ഇന്ന് ഫാമുകളിലും, വീടുകളിലും ധാരാളം മുയലുകളെ വളർത്തി പോരുന്നു. മുയൽ മാംസം കറി വെച്ചോ, ഗ്രിൽ ചെയ്തോ, ഒക്കെ ഇന്ന് ഉപയോഗിച്ചുപോരുന്നു. മുയൽ ചുടുന്നത് എങ്ങനെ എന്ന് നോക്കാം.