കോവിഡ് വ്യാപനം തടയുന്നതിന് വ്യാപാര സ്ഥാപനങ്ങളില്‍ വേറിട്ട പദ്ധതികളും ആയി ഒരു ഗ്രാമ പഞ്ചായത്ത്

സംസ്ഥാനത്ത് കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ദ്ധിച്ച് വരുമ്പോഴും പൊതുജനങ്ങള്‍ക്കിടയില്‍ പെരുമാറ്റ വ്യതിയാനമുണ്ടാക്കുന്ന വേറിട്ട പദ്ധതിയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

പുല്‍പ്പള്ളി: കോവിഡ് വ്യാപനം തടയുന്നതിന് വ്യാപാര സ്ഥാപനങ്ങളില്‍ പ്രത്യേക മല്‍സര പദ്ധതിയുമായി പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രവും ഗ്രാമ പഞ്ചായത്തും. സംസ്ഥാനത്ത് കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ദ്ധിച്ച് വരുമ്പോഴും പൊതുജനങ്ങള്‍ക്കിടയില്‍ പെരുമാറ്റ വ്യതിയാനമുണ്ടാക്കുന്ന വേറിട്ട പദ്ധതിയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 പുല്‍പ്പള്ളി ടൗണിലെ മുഴുവന്‍ വ്യാപാരികളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം വ്യാപാര സ്ഥാപനങ്ങളെ കാറ്റഗറി അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് അവര്‍ക്കിടയില്‍ മല്‍സരം നടത്തി വിജയികളെ പ്രഖ്യാപിക്കുകയും ആദരിക്കുകയും ചെയുന്നത് വഴി കോവിഡ് രോഗബാധയെ പുര്‍ണ്ണമായി ഇല്ലാതാക്കുയാണ് ലക്ഷ്യം. മര്‍ച്ചന്റ്‌സ് ആക്ടിവ് സപ്പോര്‍ട്ട് ഫോര്‍ കോവിഡ് കണ്‍ട്രോള്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയില്‍ കോവിഡ് വ്യാപനം തടയുന്നതിന് ഒരോ സ്ഥാപനവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് രുപികരിച്ച കമ്മിറ്റി വിലയിരുത്തിയ ശേഷമാണ് വിജയികളെ പ്രഖ്യാപിക്കുക. പഞ്ചായത്ത് ആരോഗ്യ വകുപ്പ് ,പോലിസ് ,മാധ്യമ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ ഉള്‍പ്പെടുന്നതാണ് മോണിറ്ററിംഗ് കമ്മിറ്റി. ഒരു വര്‍ഷത്തേക്കാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് മുന്ന് മാസത്തിലൊരിക്കല്‍ നടത്തുന്ന പരിശോധനയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്തുന്ന സ്ഥാപനങ്ങളെ വിജയികളായി പ്രഖ്യാപിക്കും. ഇങ്ങനെ 3 തവണ വിജയികളാകുന്നവരെ ഗ്രാമപഞ്ചായത്ത് പ്രത്യേകമായി ആദരിച്ച് പ്രശ്‌സതിപത്രം നല്‍കും. കോവിഡ് പ്രതിരോധത്തിന് നൂതന ആശയങ്ങള്‍ നടപ്പിലാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും പദ്ധതി നടപ്പിലാക്കുന്നതോടെ പൊതു ജനങ്ങള്‍ക്ക് നിര്‍ഭയം വ്യാപാര സ്ഥാപനങ്ങളിലെത്തിച്ചേരുന്നതിനും, കടകളിലെത്തുന്നവര്‍ക്ക് രോഗബാധയേല്‍ക്കാതെ കടയുടമകളെ സംരക്ഷിക്കുന്നതിനും സാധിക്കും ഇതുവഴി കോവിഡ് രോഗബാധയില്ലാത്ത കേരളത്തിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്തായി മാറ്റുകയാണ് ലക്ഷ്യമെന്നും ഇതിനായി മുഴുവന്‍ ജനങ്ങളുടെയും പുര്‍ണ പിന്തുണയോടെ പദ്ധതി നടപ്പിലാക്കുന്നതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ്, മെഡിക്കല്‍ ഓഫിസര്‍ പ്രം സുലജലത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാധകൃഷ്ണ്‍, വ്യാപാരി വ്യവസായി പ്രസിഡണ്ട് മാത്യു മത്തായി ആതിര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like