അരണി സിൽക്ക് സാരികൾ നെയ്യുന്ന സ്ത്രീകൾ ജീവിതമാണ് നെയ്തെടുക്കുന്നതെന്ന് ഡോ. രാഗിണി.
തമിഴ് നാട്ടിലെ തിരുവണ്ണാമലയിൽ എഴുപത് കിലോമീറ്റർ ദൂരം താണ്ടിയാലെത്തുന്ന അരണി നെയ്ത്തു ഗ്രാമത്തിൽ സ്ത്രീകൾ ജീവിതമാണ് നെയ്തെടുക്കുന്നതെന്ന് ഡോ. രാഗിണി.
തമിഴ് നാട്ടിലെ തിരുവണ്ണാമലയിൽ എഴുപത് കിലോമീറ്റർ ദൂരം താണ്ടിയാലെത്തുന്ന അരണി നെയ്ത്തു ഗ്രാമത്തിൽ സ്ത്രീകൾ ജീവിതമാണ് നെയ്തെടുക്കുന്നതെന്ന് ഡോ. രാഗിണി.
വെള്ളൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അസി. പ്രൊഫസറായ ഡോ.രാഗിണി ഗവേഷണ പഠനത്തിനായാണ് ഈ ഗ്രാമത്തിലെത്തിയത്.
ഊരാളുങ്കൽ ലേബർ കോപ്പറേറ്റീവ് സൊസൈറ്റി സംഘടിപിച്ച, നവ വ്യവസായ വിപ്ലവത്തിൽ സഹകരണ മേഖലയുടെ പങ്കിനെ കുറിച്ചുള്ള അന്തരാഷ്ട്ര ശില്പശാലയിൽ പ്രബഡം അവതരിപ്പിക്കാൻ എത്തിയപ്പോഴാണ്. ഡോ. രാഗിണി,, എൻ മലയാളത്തിന് പ്രത്യേകം അഭിമുഖം അനുവദിച്ചത്.ദിവസം ഏഴ് മണിക്കൂറോളം നെയ്ത്തിൽ ജോലി ചെയ്യുന്നത് പ്രധാനമായി സ്ത്രീകളാണ്.
ടെക്സ്റ്റൈൽ സഹകരണ മേഖലയിലുള്ള ഐ.ഡി. കാർഡുള്ള നെയ്ത്തു ക്കാർക്ക് അസംസ്കൃത വസ്തുക്കൾ ലഭിക്കും.
സാരിയുടെ തൂക്കത്തിന് അനുസരിച്ചാണ് വേതനം. പത്ത് മുതൽ പതിനഞ്ച് സാരികൾ ഒരു സ്ത്രീ തങ്ങളുടെ വൈഭവം അനുസരിച്ച് നെയ്തെടുക്കും
പതിനായിരം രൂപ മുതൽ ഇരുപതിനായിരം രൂപ വരെ മാസത്തിൽ വേതനം ലഭിക്കുന്നു.
സാക്ഷരരായ ഈ സ്ത്രീ നെയ്ത്തുക്കാർ എല്ലാ പണമിടപാടുകളും ബാങ്ക് വഴിയാണ് നടത്തുന്നത്.
സ്ത്രീകളിൽ വരുമാനമെത്തിയാൽ അത് കൂടുതൽ കുടുംബത്തിന്റെ സുസ്ഥിരത ഉറപ്പ് വരുത്തുന്നുവെന്ന് ഡോ. രാഗിണി പറഞ്ഞു.
അരണി ഗ്രാമത്തിലെ ഓരോ നെയ്ത്ത് തറിയും ഓരോ ജീവിതവുമാണ് നെയ്തെടുക്കുന്നത്.