ഉപ്പില
- Posted on October 22, 2021
- Ayurveda
- By Deepa Shaji Pulpally
- 1060 Views
വ്രണങ്ങൾ ഉണങ്ങുന്നതിന് ഉപ്പില ഉത്തമ ഔഷധമാണ്
ശ്രീലങ്കയിലും, ഇന്ത്യയിലും ധാരാളമായി വളരുന്ന വൃക്ഷമാണ് ഉപ്പില (വട്ടയില ). കേരളത്തിലെ വനങ്ങളിലും, ഗ്രാമപ്രദേശങ്ങളിലും, തൊടിയിലും ഇത് ധാരാളമായി കാണാറുണ്ട്. പേപ്പർ സുലഭമായി കിട്ടാതിരുന്ന കാലത്ത് കടകളിൽ പല ചരക്ക് സാധനങ്ങൾ പൊതിഞ്ഞു കൊടുക്കുന്നതിന് ഇതിന്റെ ഇല ഉപയോഗിച്ചിരുന്നു. അന്ന് പ്രധാനമായും ഉപ്പ് പൊതിഞ്ഞു കൊടുത്തതു കൊണ്ട് ഇതിന് " ഉപ്പില " എന്ന പേരു വന്നത്. സംസ്കൃതത്തിൽ ചണ്ഡാല എന്ന് പേരുള്ള ഇതിന്റെ ശാസ്ത്രീയനാമം " മാക്കരങ്ങ പെൽറ്റാറ്റ " എന്നാണ്.
ഈ വൃക്ഷം വട്ടമരം, പൊട്ടുണ്ണി, ഉപ്പില, പൊടി അയിനി, വട്ട കുറുക്കൂട്ടി, ഓട്ടയില എന്നീ പേരുകളിൽ എല്ലാം അറിയപ്പെടുന്നു. ഇതിനൊക്കെ പുറമേ വടക്കൻകേരളത്തിൽ പൂരോത്സവത്തിന് അട ഉണ്ടാക്കിയിരുന്നത് ഇതിന്റെ ഇലയിലാണ്. കേരളത്തിൽ വാഴയില ഉപയോഗിക്കുന്നത് പോലെ ഇപ്പോഴും ആന്ധ്രയിലും, കർണാടകയിലും ഗ്രാമപ്രദേശങ്ങളിൽ ഉണങ്ങിയ വട്ടയിലയിൽ ഭക്ഷണം വിളമ്പാൻ ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ സ്കൂളുകളിൽ 1985 - കാലഘട്ടത്തിൽ കുട്ടികൾക്ക് ഉപ്പുമാവ് വട്ടയിലയിൽ കൊടുത്തതായി ചരിത്രങ്ങളിൽ പറയുന്നു.
ഉപ്പിലയുടെ ഔഷധ ഗുണങ്ങൾ എന്തൊക്കെയാണ്?
രാവിലെ ഉപ്പില ചവച്ച് നീര് ഇറക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. പ്രത്യേകിച്ചും രക്തവാത പൊട്ടുകളെ ഇത് കുറയ്ക്കാൻ സഹായിക്കുന്നു. വ്രണങ്ങൾ ഉണങ്ങുന്നതിന് ഉപ്പില ഉത്തമ ഔഷധമാണ്. ഇതിന്റെ തൊലിയും, പൂവരശിന്റെ തൊലിയും വേദ് വെള്ളം വെച്ച് കഴുകുന്നത് വ്രണങ്ങൾ വേഗം ഉണങ്ങാൻ സഹായിക്കും. ഔഷധഗുണമുള്ള ഉപ്പിലയുടെ വിശേഷങ്ങളിലോക്ക് പോയി നോക്കാം.