അടുക്കളത്തോട്ടത്തിലെ പച്ചമുളക് കൃഷി.
- Posted on February 04, 2021
- Kitchen
- By Deepa Shaji Pulpally
- 1238 Views
തണുപ്പ് കാലത്തും, മഴ കാലത്തും മുളക് കൃഷി നടത്താം.
അടുക്കളയിലെ പ്രധാന താരം ആണ് പച്ച മുളക്.പച്ചകറി വിളയായ മുളകിൽ വിറ്റാമിൻഎ,സി,ഇരുമ്പ്, ക്യാപ്സൈസിൻ എന്നിവ അടങ്ങിയിട്ടുണ്ട്.തണുപ്പ് കാലത്തും, മഴ കാലത്തും മുളക് കൃഷി നടത്താം.
വിത്ത് പാകി തൈ പറിച്ചു നട്ടാണ് മുളക് കൃഷി നടത്തുന്നത്.ഗ്രോബാഗിൽ വിള ഇറക്കാൻ മുളക് അത്യുത്തമം ആണ്.തൈകൾ പറിച്ച് നടുന്നതിന് മുൻപ് നടാനുള്ള സ്ഥലത്ത്കുമ്മായം ചേർത്ത് മണ്ണിന്റെ പുളിരസം ക്രമീകരിക്കാം.ഗ്രോബാഗിലും, മണ്ണിലും നടുന്ന മുളകിൻ തൈകൾക്ക് ജൈവ വളം നൽകാം.കായും, തണ്ടും തുരക്കുന്ന പുഴുക്കളെ തടയാൻ വേപ്പിൻ കുരു സത്ത്, വെളുത്തുള്ളി മിശ്രീതം, സോപ്പ് മിശ്രീതം, രണ്ട് ആഴ്ച ഇടവിട്ട് തലയ്ക്കുന്നത് നല്ലതാണ്.ഗ്രോ ബാഗിൽ നടുമ്പോൾ മേൽമണ്, ചകിരിചോറ്, ചാണാകപ്പൊടി ഒരേ അനു പാത്തത്തിൽ ചേർത്തു വേണം നടാൻ.അടുക്കളതോട്ടത്തിൽ എപ്പോളും വിള നൽകാൻ മുളക് ചെടിക്ക് കഴിയും.