കർഷകർക്ക് നിശ്ചിത വരുമാനവും എല്ലാ വിളവുകൾക്കും താങ്ങുവിലയും പ്രഖ്യാപിക്കണം. ദേവീന്ദർ ശർമ്മ.
- Posted on May 18, 2023
- News
- By Goutham Krishna
- 205 Views
ബത്തേരി, വയനാട് : ജനസംഖ്യയുടെ അൻപതു ശതമാനം വരുന്ന 60 ലക്ഷം ഇന്ത്യൻകർഷകർ ലോകത്തെ ഏറ്റവും ദരിദ്രരായ സമൂഹമാണെന്നും ആത്മഹത്യയും കൃഷി ഉപക്ഷിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഈ ദരിദ്രരെ സംരക്ഷാക്കാൻ സർക്കാരുകൾക്ക് ബാദ്ധ്യതയുണ്ടെന്നും അവർക്ക് പ്രതിമാസം മാന്യമയ വരുമാനം ഉറപ്പു വരുത്തുന്നതിനും മുഴുവൻ കാർഷിക വിളകൾക്കും താങ്ങുവില പ്രഖ്യാപിക്കുന്നതിന്നും കാലതാമസം കൂടാതെ നടപടികൾ ഉണ്ടാകണമെന്നും പ്രമുഖ കാർഷിക ചിന്തകനും കാർഷിക നയരൂപീകരണ വിദഗ്ദനും നിരവധി വിദേശ സമവ്വകലാശാലകളിലെ വിസിറ്റിംഗ് പ്രാഫറും കോളമിസ്റ്റുമായ ദേവീന്ദർ ശർമ്മ ആവശ്യപ്പെട്ടു. വയനാട് പ്രകൃതി സംരക്ഷണ സമിതിയും കല്ലൂർ ഗ്രാമ ജ്യോതി ഫാർമേഴ്സ് ക്ലബ്ബും ചേർന്ന് സുൽത്താൻ ബത്തേരിയിൽ സംഘടപ്പിച്ച സംഘമത്തിൽ കർഷകരും പരിസ്ഥിതി പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു ദേവീന്ദർ ശർമ്മ . ഇന്ത്യൻ കാർഷിക വിളകളുടെ രണ്ടു ശതമാനം മാത്രമെ താങ്ങുവിലയുടെ പരിധിയിൽ വരുന്നുള്ളൂ. ജനസംഖ്യയുടെ കേവലം ഒന്നര ശതമാനം വരുന്ന കർഷകർക്ക് പ്രതിവർഷം 79 ലക്ഷം രൂപയാണ് അമേരിക്കൻ സർക്കാർ സബ്ബ്സിഡി നൽകുന്നത്. എന്നിട്ടും പിടിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നാണ് അവിടുത്തെ കർഷകർ പറയുന്നത്.എന്നാൽ ജനസംഖ്യയുടെ 50 ശതമാനം വരുന്ന ഇന്ത്യൻ കർഷകരുടെ പ്രതിമാസ വരുമാനം സർക്കാർ കണക്കനുസരിച്ച് പതിനായിരം രൂപ മാത്രമാണ്. അതിൽ കൃഷിയിൽ നിന്നുള്ള വരുമാനം 3000 ത്രൂപയും. ഏറ്റവും പരിതാപകരമായ അവസ്ഥയാണിത്. കൃഷിയെ പാടെ ത്യജിച്ചു കൊണ്ടുള്ള വികലമായ വ്യവസായ-വാണിജ്യ വികസന കാഴ്ചപ്പാടാണ് ഇന്ത്യക്കുള്ളത്. ഇത് യാദൃശ്ചികമല്ല. ആസൂത്രിതമായ നയത്തിന്റെ ഭാഗമാണ്. ഇന്ത്യൻ കർഷകർ മോശക്കാരായതു കൊണ്ടോ ഉൽപ്പാദനം കുറഞ്ഞതു കൊണ്ടോ അല്ല അവർ ദരിദ്രരാക്കപ്പെടുന്നതും ആത്മഹത്യ ചെയ്യേണ്ട ഗതികേടുണ്ടായതും കൃഷി നിർത്തേണ്ട അവസ്ഥയുണ്ടാകുന്നതും. കൃഷിയുടെ മറ്റൊരു വെല്ലവിളി ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമാണ്. ആഗോളതാപനത്തിന് കാരണമായ തപന വാതകങ്ങളുടെ ബഹിർഗ്ഗമനത്തിൽ മൂന്നിൽ ഒന്ന് കൃഷിയിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പേരിൽ ആഗോള വ്യാപകമായി കൃഷി ഉപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മണ്ണും കൃഷിക്കാരനുമില്ലാത്ത വിള ഉത്വാനത്തിനാണിപ്പോൾ ഗവേഷണം നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ പരിഹാരം ഇന്ത്യയിൽ തന്നെ കണ്ടത്തിയിട്ടുണ്ട്. രാസവളവും കീടനാശനിയും പാടെ ഉപേക്ഷിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദ - പ്രകൃതി കൃഷിയുടെ വിവിധ മാതൃകകൾ രാജ്യത്താകെ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത് വിജയം കണ്ടിട്ടു. ആന്ധ്രാ സംസ്ഥാന സർക്കാർ പിൻതുണയോടെ ആരംഭിച്ചിട്ടുള്ളതും 3 ലക്ഷം ഏക്കറിൽ വ്യാപിച്ച് കിടക്കുന്നതുമായ സാമൂഹ്യ ജൈവ കൃഷി രീതിയാണ് പ്രബലമായ ഒരു മാതൃക. വിത്തും വളവുമടക്കം കൃഷിക്കാവശ്യമായതൊക്കെ അവർ അതതു ഗ്രാമങ്ങളിൽ തന്നെ ഉത്പാതിപ്പിക്കുന്നു. ഇതുകൊണ്ട് മാത്രം കർഷകർ രക്ഷപ്പെടുമെന്ന് ചിലർ പ്രചരിപ്പിക്കുന്നത് തെറ്റാണ്. കർഷകർക്ക് നിലനിൽക്കാൻ പര്യാപ്തമായ മാസവരുമാനം ഉറപ്പു വരുത്തണം. ഗവൺമെന്റ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും തൊഴിലാളികൾക്കും സർക്കാർ നിശ്ചിത വരുമാനം ഉറപ്പു വരുത്തിയിട്ടുണ്ട്. അതുപോലെ കർഷകർക്കും നിശ്ചിത വരുമാനം ഗാരണ്ടി നൽകണം. എങ്കിൽ മാത്രമേ കാർഷിക ആത്മഹത്യയും ഭാരിദ്ര്യവും ഉന്മൂലനം ചെയ്യാൻ കഴിയൂ. ഈ മാതൃക നടപ്പാക്കിയാൽ ഭൂമിയെ വൻ പ്രതിസന്ധിയിലാക്കിയ ആഗോള താപനവും കാർഷിക പ്രശ്നവും പരിഹരിച്ച് ലോകത്തിന് മാത്രകയാകാൻ ഇന്ത്യക്ക് കഴിയും. എങ്കിലേ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും രാജ്യത്തിന്റെ സമ്പത്ഘടന കെട്ടിപ്പുക്കാനും കർഷകരുടെ ദാരിദ്രവും ആത്മഹത്യം തടയാനും സാദ്ധ്യമാകൂ എന്ന് ദേവിന്ദർ ശർമ്മ അടിവരയിട്ട് പറഞ്ഞു. സംവാദത്തിൽ പരിസ്ഥിതി വിദഗ്ദൻ ശ്രീധർ രാധാകൃഷ്ണൻ , സേവ് അവ്വർ റൈസ് ക്യാമ്പയിൽ ദേശീയ കോർഡിനേറ്റർ എസ്സ്. ഉഷ , എൻ ബാദുഷ. ബാബു മൈലമ്പാടി, ബഷീർ തേർ വയൽ, സുലോചനാ രാമകൃഷണൻ , സി.എ. ഗോപാലകൃഷ്ണൻ , പി.എം.സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
സ്വന്തം ലേഖകൻ.