യുവ നടിയും മോഡലുമായ മാളബിക മരിച്ച നിലയിൽ
- Posted on June 10, 2024
- Cinema
- By Arpana S Prasad
- 165 Views
മുംബൈയിലെ ഫ്ലാറ്റിലാണ് നൂർ മാളബികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പൊലീസ് നിഗമനം
നടിയും മോഡലുമായ നൂർ മാളബികയെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ഫ്ലാറ്റിലാണ് നൂർ മാളബികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പൊലീസ് നിഗമനം. 2023ൽ നടി കാജോൾ വേഷമിട്ട ദ ട്രയലിൽ നൂർ മാളബികയും ഒരു കഥാപാത്രമായി ഉണ്ടായിരുന്നു.
മുംബൈയിലെ മാളബികയുടെ ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചത് ശ്രദ്ധയിൽപെട്ട അയൽക്കാരാണ് പൊലീസിനെ വിളിച്ച് സംഭവം ധരിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ നൂർ മാളബികയെ കണ്ടെത്തിയത്. പൊലീസ് വാതിൽ പൊളിച്ച് കയറുകയായിരുന്നു. അഴുകിയ നിലയിൽ ആയിരുന്നു മാളബികയുടെ മൃതദേഹം കണ്ടെത്തിയത്. സാമ്പിളുകളും മൊബൈൽ ഫോണുമെല്ലാം അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുണ്ട്.