ചെറുകിട കർഷകർക്ക് ആശ്വാസമായി " ഫാർമേഴ്സ് വയനാട് കമ്മ്യൂണിറ്റി " കൂട്ടായ്മ
- Posted on July 21, 2021
- Localnews
- By Deepa Shaji Pulpally
- 903 Views
സോഷ്യൽ മീഡിയ ഉപയോഗിച്ച് ചെറുകിട കർഷകരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കൾ എത്തിച്ചു കൊടുക്കുകയാണ് ഈ കൂട്ടായ്മയിലൂടെ
2018 ൽ 5 കർഷകരെ ഉൾപ്പെടുത്തി തുടക്കം കുറിച്ച ഫാർമേഴ്സ് വയനാട് എന്ന കൂട്ടായ്മയിലൂടെ ഇന്ന് വയനാട്ടിലെ പല ചെറുകിട കർഷകരും അവരുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിലെ പല ഭാഗത്തുമുള്ള ഉപഭോക്താക്കൾക്ക് നേരിട്ട് അയച്ചു കൊടുക്കുന്നു.
കർഷകർക്ക് എന്നും അവരുടെ കാർഷിക ഉത്പന്നങ്ങളുടെ വിലയുടെ കാര്യത്തിൽ അവഗണന മാത്രമാണ് ലഭിക്കുന്നത്.ഇതിന് ഒരു പരിഹാരമെന്നോണം ചെറുകിട കർഷകരുടെ ഉൽപ്പന്നങ്ങൾ എങ്ങനെ നേരിട്ട് ഉപഭോക്താക്കൾ എത്തിച്ചു കൊടുക്കാം എന്ന ചിന്തയിൽ നിന്നാണ് സോഷ്യൽ മീഡിയ ഉപയോഗിച്ച് ഒരു കർഷക കൂട്ടായ്മ രൂപകൽപ്പന ചെയ്യാം എന്ന ആശയമുണർന്നത്.
അങ്ങനെ ഫാർമേഴ്സ് വയനാട് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലൂടെ കർഷകരെ സംഘടിപ്പിക്കാൻ സാധിച്ചു. ഈ കൂട്ടായ്മയിലൂടെ കർഷകർക്ക് ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും, ആവശ്യക്കാർക്ക് നേരിട്ട് കർഷകരുമായി ബന്ധപ്പെടാനുള്ള അവസരം ഒരുക്കി. ഉൽപന്നങ്ങൾ വാങ്ങിയ ആളുകളുമായി സംസാരിച്ച്, അവർക്ക് വീണ്ടും ഉൽപ്പന്നങ്ങൾ വാങ്ങാൻ അവസരം ഉണ്ടാക്കി കൊടുത്തു.
കർഷകർക്ക് ഓർഡറുകൾ ലഭിക്കാനും, ലഭിച്ച ഓർഡറുകൾ ഉപഭോക്താവിന് ലഭിക്കുന്നത് വരെ ഉള്ള എല്ലാ കാര്യത്തിലും ആവശ്യമായ ഉപദേശങ്ങളും, സഹായങ്ങളും ചെയ്തു കൊടുക്കുന്നതിനും ഇതിലെ അംഗങ്ങൾ ശ്രദ്ധിച്ചു.
നാലാം വർഷത്തിൽ എത്തി നിൽക്കുന്ന ഈ കൂട്ടായ്മയിലൂടെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഉപഭോക്താക്കൾക്ക് നേരിട്ട് ഉൽപ്പനങ്ങൾ അയച്ചു നൽകുന്നു. കുരുമുളക്, കുടംപുളി, വാളംപുളി, കാപ്പിപ്പൊടി, ചക്കപ്പൊടി, ഗ്രാമ്പൂ, ജാതിപത്രി, പല തരം അച്ചാറുകൾ എന്നിവയ്ക്കാണ് കൂടുതലായും ആവശ്യക്കാർ ഉള്ളത്. ഇന്ന് ഫാർമേഴ്സ് വയനാട് ഇന്ത്യയുടെ എല്ലാ സ്റ്റേറ്റിലും തന്നെ ഉൽപ്പന്നങ്ങൾ നൽകിക്കൊണ്ട് കർഷകർക്ക് താങ്ങായി മുന്നോട്ടുപോകുന്നു.
ആവശ്യക്കാർക്ക് ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഉള്ള കോൺടാക്ട് നമ്പർ: - 7907965466.