അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കമലാ ഹാരിസിന് തിരഞ്ഞെടുപ്പ് ഗാനം ഒരുക്കി മലയാളികള്‍.
- Posted on October 20, 2024
- News
- By Goutham Krishna
- 133 Views
കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ചൂടിനൊപ്പം അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇന്ത്യന്‍ വംശജ കൂടിയായ കമലാ ഹാരിസിനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചരണഗാനം ഒരുക്കുകയാണ് ഒരുകൂട്ടം കലാകാരന്മാര്‍.

സി.ഡി. സുനീഷ്.
കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ചൂടിനൊപ്പം അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇന്ത്യന്‍ വംശജ കൂടിയായ കമലാ ഹാരിസിനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചരണഗാനം ഒരുക്കുകയാണ് ഒരുകൂട്ടം കലാകാരന്മാര്‍. അമേരിക്കന്‍ മലയാളിയായ ബിനോയ് തോമസ് രചനയും ചലച്ചിത്ര സംഗീത സംവിധായകന്‍ സജീവ് മംഗലത്ത് സംഗീതവും നിര്‍വഹിച്ച 'കമലാരവം' പ്രചരണഗാനം നാളെ (20.10.2024) ഉച്ചക്ക് ശേഷം മൂന്നുമണിക്ക് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ ആരഭി സ്റ്റുഡിയോയില്‍ ചലച്ചിത്ര പിന്നണി ഗായകന്‍ അന്‍വര്‍ സാദത്ത് ആലപിക്കുന്നു.
മാധ്യമപ്രവര്‍ത്തകന്‍ ഫിര്‍ദൗസ് കായല്‍പ്പുറം ആണ് ആല്‍ബത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.