ആരവല്ലി കേസിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു, ചീഫ് ജസ്റ്റിസ് നേതൃത്വത്തിലുള്ള ബെഞ്ച് തിങ്കളാഴ്ച വാദം കേൾക്കും.

 ന്യൂഡല്‍ഹി.


 ആരവല്ലി കുന്നുകളുടെ നിര്‍വചനത്തില്‍ അടുത്തിടെയുണ്ടായ മാറ്റവുമായി ബന്ധപ്പെട്ട ആശങ്കകള്‍ സുപ്രീം കോടതി സ്വമേധയാ ഏറ്റെടുത്തു.


പരിഷ്‌കരിച്ച നിര്‍വചനം അനിയന്ത്രിതമായ ഖനനത്തിന് വഴിയൊരുക്കുമെന്നും ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ പര്‍വതനിരകളില്‍ ഒന്നില്‍ ഗുരുതരമായ പാരിസ്ഥിതിക നാശത്തിന് കാരണമാകുമെന്നും വ്യാപകമായ ആശങ്കകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ നീക്കം.


ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, എ.ജി. മാസിഹ് എന്നിവര്‍ അടങ്ങിയ മൂന്നംഗ ബെഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കും. ആരവല്ലി മേഖലയിലെ ഖനന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതവും കോടതി പരിശോധിക്കും. മുന്‍ വനസംരക്ഷണ ഓഫീസര്‍ ആര്‍.പി. ബല്‍വാനും സുപ്രീം കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

Author
Citizen Journalist

Goutham prakash

No description...

You May Also Like