മനുഷ്യനെ ഭക്ഷിച്ച മുതല ടെൻഷൻ അടിച്ചു മരിച്ചു ; ലോകത്തെ ഏറ്റവും വലിയ മുതലയായ ലോലോങ്ങിന്റെ മരണകാരണം ചർച്ചയാകുന്നു

രണ്ട് വര്‍ഷം മുൻപ്  12 വയസുള്ള പെണ്‍കുട്ടിയെയും മുതല ഭക്ഷണമാക്കിയിരുന്നു

ഏറ്റവും വലിയ മുതലയായ ലോലോങിന്റെ മരണമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.ഉപ്പുവെള്ളത്തില്‍ ജീവിക്കുന്ന മുതലകളില്‍ വെച്ച്‌ ഏറ്റവും വലിയവനായ ലോലോങ്ങിന്റെ മരണം മാനസിക പിരിമുറുക്കം മൂലമാണെന്ന കണ്ടെത്തല്‍ ഞെട്ടലോടെയാണ് ലോകം അറിഞ്ഞത്.

21 അടി നീളമുള്ള കൂറ്റന്‍ മുതല 2013ലാണ് മരിച്ചതെങ്കിലും മരണകാരണം ചര്‍ച്ചയാകുന്നത് ഇപ്പോഴാണ്. 2012ല്‍ ഗിന്നസിലിടം നേടിയ മുതലയാണ് ലോലോങ്. എന്നാല്‍ ഉപ്പുവെള്ളത്തില്‍ കഴിയുന്ന ഏറ്റവും വലിയ മുതലയെന്ന ഖ്യാതി കരസ്ഥമാക്കിയ ലോലോങ്ങിന്റെ അന്ത്യം ടെന്‍ഷനിടിച്ചിട്ടാകുമെന്ന് ആരും കരുതിയില്ല.. രണ്ട് മനുഷ്യരെ വയറ്റിലാക്കിയതിന് പിന്നാലെയാണ് മുതലയ്‌ക്ക് മാനസിക പിരിമുറുക്കം ആരംഭിച്ചതെന്ന് അധികൃതര്‍ പറയുന്നു.

ഫിലിപ്പീന്‍സിലെ ബുനാവാനില്‍ നിന്നും കാണാതായ മത്സ്യത്തൊഴിലാളിയെ മുതല ഭക്ഷണമാക്കിയെന്ന വിവരം ലഭിച്ചതോടെയാണ് അധികൃതര്‍ ലോലോങ്ങിനെ പിടികൂടി തടവിലാക്കിയത്. രണ്ട് വര്‍ഷം മുമ്ബ് 12 വയസുള്ള പെണ്‍കുട്ടിയെയും മുതല ഭക്ഷണമാക്കിയിരുന്നു.ഏതാണ്ട് ഒരു ടണ്ണായിരുന്നു ലോലോങ്ങിന്റെ ഭാരം.മത്സ്യത്തൊഴിലാളിയുടെ മരണത്തിന് ശേഷം പിടിയിലായ മുതല പിന്നീട് ഫിലിപ്പീന്‍സിലെ ടൂറിസം പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണമായി മാറിയിരുന്നു. ശേഷം രണ്ട് വര്‍ഷത്തോളം പാര്‍ക്കില്‍ കഴിയേണ്ടി വന്നു ലോലോങ്ങിന്. മരിക്കുന്നതിന് ആഴ്ചകള്‍ മുമ്ബ് ലോലോങ് അസുഖബാധിതനായിരുന്നു. വയര്‍ അസാധാരണമാം വിധം വീര്‍ത്തിരുന്നു.

മരണത്തിന് ഒരുമാസം മുൻപ്  മുതല്‍ ലോലോങ് ഭക്ഷണം കഴിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല. തണുത്ത കാലാവസ്ഥ ലോലോങ്ങിന്റെ ആരോഗ്യത്തെ ബാധിച്ചുവെന്ന് പ്രാദേശിക ഡോക്ടര്‍മാര്‍ വിലയിരുത്തി. തുടര്‍ന്ന് 2013 ഫെബ്രുവരിയില്‍ ഫംഗസ് അണുബാധ മൂലവും അത്രയും നാള്‍ തടവില്‍ കഴിഞ്ഞതിന്റെ പിരിമുറുക്കം മൂലവും ലോലോങ് വിടപറഞ്ഞു.

നിരവധി പേരുടെ അഭ്യര്‍ത്ഥന പ്രകാരം ലോലോങ്ങിന്റെ മൃതദേഹം ഇപ്പോഴും മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. അതിനാല്‍ പാര്‍ക്കിലെത്തുന്ന എല്ലാവര്‍ക്കും ഉപ്പുവെള്ളത്തില്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ മുതലയായിരുന്ന ലോലോങ്ങിനെ ഇപ്പോഴും കാണാം. മനിലയിലെ നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലാണ് നിലവില്‍ ലോലോങ് വിശ്രമിക്കുന്നത്.

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്നു പെറ്റമ്മ തൻ ഭാഷ താൻ....


Author
Journalist

Dency Dominic

No description...

You May Also Like